Latest NewsKeralaNattuvarthaNewsIndia

കിറ്റ് ഒരു തമാശയല്ല, ആരുടെയും ഔദാര്യവുമല്ല, പിണറായി വിജയൻ്റെ വീട്ടിൽ നിന്ന് കൊണ്ട് തന്നതും അല്ല: ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിൽ ദുരിതത്തിലായ കേരള ജനതയ്ക്ക് പിണറായി സർക്കാർ നൽകിയ സമ്മാനവും ആശ്വാസവുമായിരുന്നു, പ്രത്യേകിച്ച് കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റുകൾ. അതിനെ നിസാരവത്കരിക്കുന്നവർക്കെതിരെയുള്ള ഒരു യുവതിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

Also Read:കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബെറിഞ്ഞു:രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി

‘നിങ്ങൾക്ക് കെ റെയിലിനെ എതിർക്കാം. വൈകാരിതകൾ ആഘോഷിക്കാം. പക്ഷേ അത് ഒരു നിർണ്ണായക ഘട്ടത്തിൽ മറ്റു പലർക്കും ലഭിക്കാത്ത ഭക്ഷണത്തെ കളിയാക്കി ആവരുത്. സർക്കാർ നൽകിയ കിറ്റ് ആരുടെയും ഔദാര്യമല്ല. പിണറായി വിജയൻ്റെ വീട്ടിൽ നിന്ന് കൊണ്ട് തന്നതും അല്ല. അത് ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവർക്ക് ലഭ്യമായി എന്നത് തന്നെയാണ് പ്രധാനം.അത് അങ്ങ് തിരികെ തന്നേയ്ക്കാം എന്ന് പറയാൻ എല്ലാർക്കും കഴിഞ്ഞു എന്ന് വരില്ല’, ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

കിറ്റ് ഒരു തമാശയല്ല

കൊവിഡ് തരംഗത്തിൽ ലോകം ആടിയുലയുമ്പോൾ ഞാൻ ഹൈദരാബാദിൽ ആയിരുന്നു. അവിടെയും ഇവിടെയും ഉള്ള ഒന്നോ രണ്ടോ കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷണത്തിന് വേണ്ടി തൊഴിൽ നഷ്ടപ്പെട്ട, വിശന്നു വലഞ്ഞ മനുഷ്യരുടെ നീണ്ട ക്യൂ കണ്ടിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന മനുഷ്യരെ കണ്ടിട്ടുണ്ട്. ജനറൽ വാർഡിൽ കോവിഡ് പിടിച്ച് പത്ത് ദിവസം കിടന്നതിന് ലക്ഷങ്ങൾ അടക്കേണ്ടി വന്ന സുഹൃത്തിൻ്റെ അനുഭവം കേട്ടിട്ടുണ്ട്. സർക്കാരിൻ്റെ ലിസ്റ്റില് ഇല്ലാതെ മരിച്ചു വീഴുന്ന മനുഷ്യരെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ടവർ കേരളത്തിൽ തന്നെ ആണല്ലോ എന്ന സമാധാനത്തിൽ ഉറങ്ങിയിട്ടുണ്ട്. പട്ടിണി കൊണ്ടും ചികിത്സ ലഭിക്കാതെയും ഓക്സിജൻ ഇല്ലാതെ ശ്വാസം മുട്ടിപിടഞ്ഞും ഒരാളും അവിടെ മരിക്കില്ല എന്ന ഉറപ്പിൽ ജീവിച്ചിട്ടുണ്ട്. വെറും ആറു മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പെടെ കോവിഡ് പിടിപെട്ടപ്പോഴും അത് വന്നത് നാട്ടിൽ ഉള്ളപ്പോൾ ആയതിൻ്റെ സുരക്ഷിതത്വ ബോധം എത്രയെന്ന് അനുഭവിച്ചാലെ അറിയൂ.

ഇതൊക്കെ ഇപ്പൊ പറയാൻ കാരണം ‘ കിറ്റ് വേണേൽ തിരിച്ചു തന്നെയ്ക്കാം ‘ എന്ന് ഒരു ചെറിയ കുട്ടിയുടെ വായിൽ വാക്കുകൾ തള്ളി കയറ്റി പറയിക്കുന്ന അശ്ലീലം കണ്ടിട്ടാണ്. നിങ്ങൾക്ക് കെ റെയിലിനെ എതിർക്കാം, വൈകാരിതകൾ ആഘോഷിക്കാം, പക്ഷേ അത് ഒരു നിർണ്ണായക ഘട്ടത്തിൽ മറ്റു പലർക്കും ലഭിക്കാത്ത ഭക്ഷണത്തെ കളിയാക്കി ആവരുത്. സർക്കാർ നൽകിയ കിറ്റ് ആരുടെയും ഔദാര്യമല്ല. പിണറായി വിജയൻ്റെ വീട്ടിൽ നിന്ന് കൊണ്ട് തന്നതും അല്ല. അത് ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവർക്ക് ലഭ്യമായി എന്നത് തന്നെയാണ് പ്രധാനം. അത് അങ്ങ് തിരികെ തന്നേക്കാം എന്ന് പറയാൻ എല്ലാർക്കും കഴിഞ്ഞു എന്ന് വരില്ല.

ഇനിയും അസുഖം വരും, പ്രളയം വരും എന്നൊക്കെ ഒരു വഷളൻ ചിരിയോടെ പറഞ്ഞു കാത്തിരുന്ന ശവം തീനി കഴുകന്മാരുടെ സുവർണ്ണാവസരം കുഞ്ഞുങ്ങളിലൂടെ സഫലീകരിക്കാൻ നോക്കുമ്പോൾ അത് തിരിച്ചറിയാൻ ഉള്ള വിവേകം ആളുകൾക്ക് ഉണ്ട് എന്ന് മനസ്സിലാക്കിയാൽ നന്ന്.

Reena Philipm

shortlink

Related Articles

Post Your Comments

Related Articles


Back to top button