PathanamthittaKeralaNattuvarthaLatest NewsNews

പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറി: ഡിവൈഎഫ്ഐ സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം

പത്തനംതിട്ട: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം. പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറിയെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് പൊലീസിനെതിരെ വിമർശനം ഉയർന്നത്.

സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീമിനെതിരെയും വിമർശനമുയർന്നു. ഡിവൈഎഫ്ഐ കേരളാ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ എഎ റഹീമിന്റെ പോസ്റ്റുകൾ മാത്രമാണ് വരുന്നതെന്നായിരുന്നു വിമർശനം. ഇത് വ്യക്തി പൂജയാണോ പി ആർ വർക്ക് ആണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജില്ലയിൽ പലയിടങ്ങളിലും സംഘടന ദൗർബല്യമുണ്ടെന്നും സമ്മേളനം വിലയിരുത്തി. ജില്ലയിൽ ഡിവൈഎഫ്ഐയിലും വിഭാഗീയത നിലനിൽക്കുന്നെന്ന് സംസ്ഥാന നേതൃത്വം ചർച്ചയിൽ മറുപടി നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button