മസ്‌കത്ത്: ഉംറ തീർത്ഥാടനത്തിനായി സൗദിയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. ഉംറ തീർത്ഥാടനത്തിനായി യാത്ര പുറപ്പെടുന്നതിന് മുൻപായി ഇൻഫ്‌ലുവെൻസ വാക്‌സിൻ കുത്തിവെപ്പ് നിർബന്ധമായും സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം പ്രവാസികൾക്കും പൗരന്മാർക്കും നിർദ്ദേശം നൽകി. ഗുരുതര രോഗങ്ങളുള്ളവരും, 65 വയസിന് മുകളിൽ പ്രായമുള്ളവരുമായ തീർത്ഥാടകർ യാത്രയ്ക്ക് മുൻപായി ഇൻഫ്‌ലുവെൻസ വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.
സൗദിയിലേക്ക് തീർത്ഥാടനത്തിനായി പ്രവേശിക്കുന്നവർക്ക് ഈ നിബന്ധന ഏർപ്പടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഏറ്റവും അടുത്തുള്ള ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് വാക്‌സിൻ ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസകോശ പ്രശ്‌നങ്ങളിലേക്ക് നയിക്കാവുന്ന ഇൻഫ്‌ലുവെൻസ രോഗബാധ ഒഴിവാക്കുന്നതിനായി വാക്‌സിൻ വളരെ പ്രധാനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Read Also: കുടുംബാസൂത്രണ കിറ്റുകളിൽ റബ്ബർ ഡിൽഡോകൾ ഉൾപ്പെടുത്തി സർക്കാർ: ഉപയോഗം വിവരിക്കാനാകാതെ ആശാ പ്രവർത്തകർ
Post Your Comments