വാഷിംങ്ടണ്‍: ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവ് കുറഞ്ഞിട്ടില്ലെന്ന് തെളിവ്. രാജ്യ വിരുദ്ധരുടെ വായടപ്പിച്ച് ഇന്റര്‍ നാഷ്ണല്‍ കമ്പനിയുടെ സര്‍വേ ഫലം പുറത്ത്. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് നരേന്ദ്ര മോദി തന്നെയെന്നാണ് സര്‍വെയില്‍ പറയുന്നത്. യുഎസ് ആസ്ഥാനമായുള്ള, ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ – മോണിംഗ് കണ്‍സള്‍ട്ട് എന്ന സ്ഥാപനമാണ് സര്‍വെ ഫലം പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നുവെന്നാണ് സര്‍വെയില്‍ പറയുന്നത്. 77% ജനങ്ങളും, ശക്തനായ ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി സര്‍വെ വ്യക്തമാക്കുന്നു.
13 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് എന്നുള്ളത് ശ്രദ്ധേയമാണ്.
13 ലോകനേതാക്കളില്‍ പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്തും(77%) , മെക്‌സിക്കോയുടെ ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (63%) രണ്ടാം സ്ഥാനത്തും, ഇറ്റലിയിലെ മരിയോ ഡ്രാഗി (54%) മൂന്നാം സ്ഥാനത്തും ഉണ്ട്.
Post Your Comments