Latest NewsKeralaNews

‘കെ റെയിലിന് ബദലായി ഫ്ളൈ ഇന്‍ കേരള’: നിര്‍ദ്ദേശവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റെയിലിന് ബദല്‍ നിര്‍ദ്ദേശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ റെയിലിന് പകരം കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ‘ഫ്ളൈ ഇന്‍ കേരള’ എന്ന പദ്ധതി നടപ്പാക്കാമെന്നാണ് നിര്‍ദ്ദേശം. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

കുടിയൊഴിപ്പിക്കലും പരിസ്ഥിതിക്ക് ദോഷം ഉണ്ടാവലും വിമാന പദ്ധതി വഴി ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നാല് മണിക്കൂര്‍ കൊണ്ട് എത്താവുന്നതാണ് കെ റെയില്‍ പദ്ധതിയുടെ സവിശേഷതയായി അവതരിപ്പിക്കുന്നത്. ഇതേ ദൂരം ഇത്രയും സമയം കൊണ്ട് തന്നെ ചിലവ് കുറച്ച് ‘ഫ്ളൈ ഇന്‍ കേരള’ എന്ന പദ്ധതി നടപ്പിലാക്കാമെന്നും സുധാകരന്‍ വ്യക്തമാക്കി.

Read Also  :  ചങ്കല്ല ചങ്കിടിപ്പാണ്, കടുത്ത ആരാധന മൂലം വീടിന് കെ സുധാരകന്റെ പേരിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ

മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചാല്‍ പ്രശ്‌നപരിഹാരമുണ്ടാകും. ഫ്‌ളൈ ഇന്‍ കേരള പദ്ധതിയില്‍ വിമാനടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ നിര്‍ബന്ധമല്ല. വിമാനത്താവളത്തില്‍ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്താം. എന്തെങ്കിലും കാരണവശാല്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ വൈകിയാലും ഓരോ മണിക്കൂര്‍ ഇടവിട്ട് വിമാനം ഏര്‍പ്പെടുത്തിയാല്‍ ആര്‍ക്കും പണം നഷ്ടമാവുകയില്ല. ഫ്‌ളൈറ്റ് ടിക്കറ്റിന് സാധാരണ ചെയ്യുന്നത് പോലെ നിരക്ക് സ്‌പോട്ടില്‍ വര്‍ധിക്കുന്ന രീതി കൂടി ഒഴിവാക്കി എല്ലാ ടിക്കറ്റിനും ഒരേ നിരക്ക് ആക്കുകയും ചെയ്താല്‍ കൂടുതല്‍ സൗകര്യമാകുമെന്നും സുധാകരന്‍ പറഞ്ഞു.

എന്നാല്‍, മറ്റൊരു പ്രശ്‌നം വിമാനത്താവളത്തിലേക്കുള്ള യാത്രയാണ്. ഇപ്പോള്‍ നമ്മള്‍ വിമാനത്താവളത്തിലേക്ക് പോകുന്നത് സ്വന്തം കാറിലോ ടാക്‌സിയിലോ ആണ്. ഇത് വളരെ ചിലവേറിയ മാര്‍ഗമാണ്. വിമാനടിക്കറ്റിനേക്കാളും പണം ഈ യാത്രക്ക് ചിലവാക്കേണ്ടി വരുന്നവരുണ്ട്. ഇതിനായി, കര്‍ണാടക ആര്‍ടിസി ചെയ്യുന്നത് അവിടെ ഒരു എസി ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് മൈസൂര് നിന്നും മറ്റു ചെറിയ ടൗണുകളില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ പുറപ്പെടും. അതേ മാതൃകയില്‍ കുറക്കൂടി വിപുലമായ ഒരിടത്തും വലുപ്പത്തിലുള്ള ഫ്‌ളൈ ഇന്‍ കേരള ഫീഡര്‍ ബസുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് ആരംഭിക്കണമെന്നും സുധാകരന്‍ നിര്‍ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button