തിരുവനന്തപുരം: കെ റെയിലിനായി സാമൂഹികാഘാത പഠനത്തിനായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുന്നവര്‍ക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കവുമായി കെ റെയില്‍. കല്ല് പിഴുതുമാറ്റുന്നവരില്‍ നിന്ന് നഷ്ടപരിഹാരമീടാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഒരു കല്ല് പിഴുതുമാറ്റിയാലുണ്ടാകുന്ന നഷ്ടം 5000 രൂപ വരെയാണെന്ന് കെ റെയില്‍ അധികൃതര്‍ പറയുന്നു. കല്ലുപിഴുതെറിയല്‍ സമരത്തിന് പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ വ്യാപിച്ചതോടെ കെ റെയില്‍ അധികൃതര്‍ വെട്ടിലായിരിക്കുകയാണ്.
പദ്ധതിക്കായി സ്ഥാപിക്കുന്ന കല്ലുകള്‍ കൂട്ടത്തോടെ പിഴുതുമാറ്റുന്ന സാഹചര്യത്തില്‍, സാമൂഹികാഘാതപഠനം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. പിഴുതുമാറ്റിയ കല്ലുകൾക്ക് പകരം പുതിയ കല്ലുകള്‍ ഇടാനും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അധികൃതർ പുതിയ തീരുമാനം കൈക്കൊള്ളാൻ തീരുമാനിച്ചത്.
ഇന്ത്യയുടെ ഹെവി ടാങ്കായ അര്‍ജുന്‍ എം കെ വണ്‍ എ വാങ്ങുന്നതിനായി താത്പര്യമറിയിച്ച് ഗള്‍ഫ് രാജ്യം
ഇതുവരെ എത്ര കല്ലുകള്‍ പിഴുതുമാറ്റിയെന്ന കണക്കെടുപ്പ് തുടങ്ങി. തുടര്‍ന്ന് കല്ല് പിഴുതവര്‍ക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് ആലോചന. ഒരു കല്ല് വാര്‍ത്തെടുക്കുന്നതിന് ആയിരം രൂപയോളം ചെലവുവരും. ഗതാഗത ചെലവ്, ജീവനക്കാരുടെ കൂലി, പൊലീസ് സംരക്ഷണത്തിനുവേണ്ട ചെലവ് എല്ലാംകൂടി ചേരുമ്പോള്‍ 5000 രൂപയാകുമെന്നാണ് കെ റെയില്‍ അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments