മുംബൈ: ഐപിഎൽ 15-ാം സീസൺ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണ്ണയിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കോഹ്ലി ടീമിന് വേണ്ടി ഓപ്പണറാകരുതെന്നും മൂന്നാം നമ്പറില്‍ വരണമെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്. വിരാട് കോഹ്ലിയെ ഇട്ട് ഓടിക്കരുതെന്നും ചോപ്ര സൂചിപ്പിച്ചു.
‘വിരാട് കോഹ്ലിയെ ഇട്ട് ഓടിക്കുന്നതിനേക്കാള്‍ ഓരോ പൊസിഷനും അനുയോജ്യരായവരെ കണ്ടെത്തി അവിടെ കളിപ്പിക്കുകയാണ് നല്ലതെന്ന്. വിരാട് മൂന്നാം നമ്പറിലായിരിക്കണം ഇത്തവണ ബാറ്റ് ചെയ്യേണ്ടത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വിരാട് കോഹ്ലി ആര്‍സിബിക്കു വേണ്ടി ഓപ്പണറായി കളിച്ചിരുന്നു’.
‘മൂന്നാം നമ്പറില്‍ പലരെയും പരീക്ഷിച്ചു. അവസാന ശ്രീകര്‍ ഭരതിലെത്തിയപ്പോള്‍ ആര്‍സിബി അത് മതിയാക്കി. നാലാം നമ്പറിലും അദ്ദേഹത്തെ അവര്‍ പരീക്ഷിച്ചിട്ടുണ്ട്. ഇത്തവണ കോഹ്ലിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം’ ചോപ്ര പറഞ്ഞു.
Read Also:- ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍: മാറ്റങ്ങളുമായി ഐസിസി
അതേസമയം, മൂന്നാം നമ്പറിലേതിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് കോഹ്‌ലിയ്ക്ക് ഓപ്പണറായിട്ടുള്ളത്. ഓപ്പണിങില്‍ 43.65 ശരാശരിയില്‍ 136.68 സ്ട്രൈക്ക് റേറ്റോടെ 2750 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ, മൂന്നാം നമ്പറിലാവട്ടെ 36.93 ശരാശരിയില്‍ 123.84 സ്ട്രൈക്ക് റേറ്റില്‍ 2696 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
Post Your Comments