ഫറ്റോര്‍ദ: ഐഎസ്‌എല്ലിലെ മൂന്നാം ഫൈനലിൽ കിരീടം സ്വന്തമാക്കി ഹൈദരാബാദ്. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കാലിടറി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നായിരുന്നു ഹൈദരാബാദിന്റെ വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ടുകള്‍ തടുത്ത ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമാണിയാണ് കളിയിലെ താരം.
read also: ‘അള്ളാഹുവിന്റെ കുതറത്തുകൊണ്ട ശെഖുല്‍ മശായിഖ് പിണറായി വിജയന്‍’: സിപിഎം നേതാവിന്റെ വാക്കുകൾ വൈറൽ
68-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി വലകുലുക്കിയത് മലയാളിതാരം കെ.പി. രാഹുലിന്റെ പന്തായിരുന്നു. എന്നാല്‍, 88-ാം മിനിറ്റില്‍ ഹൈദരാബാദിനു വേണ്ടി സാഹില്‍ ടവോര ഗോള്‍ നേടി. എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന പശ്ചാത്തലത്തിൽ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. എന്നാൽ അവിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാലിടറുന്ന കാഴ്ചയാണ് ഉണ്ടായത്. ലെസ്കോവിച്, നിഷു കുമാര്‍, ജീക്സണ്‍ സിങ് എന്നീ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ടുകള്‍ പാഴായി. ബ്ലാസ്റ്റേഴ്‌സിന്റെ ആയുഷ് അധികാരിക്ക് മാത്രമാണ് വല കുലുക്കാനായത്.
Post Your Comments