തിരുവനന്തപുരം : സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി എ.എ. റഹിം 37 ക്രിമിനല്‍ കേസുകളിലെ പ്രതി. നോമിനേഷന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കേണ്ട രേഖയിലാണ് 37 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് താന്‍ എന്ന് എ.എ.റഹിം ബോധിപ്പിച്ചത്. ഇത് പുറത്തു വന്നതിനു പിന്നാലെ റഹിമിനെതിരെ പരിഹാസം ഉയരുകയാണ്.
‘ഇതാണ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കാനുള്ള കീഴ്‌വഴക്കമെങ്കില്‍, കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോ കോളേജില്‍ ഒരു പെണ്‍കുട്ടിയെ റോഡില്‍ കൂടി വലിച്ചിഴച്ച എസ് എഫ് ഐ ക്കാരില്‍ ആരെങ്കിലും, ഭാവിയില്‍ രാജ്യ സഭയില്‍ എത്തിയാലും അദ്ഭുതപ്പെടാനാവില്ല’ എന്നാണ് കെ.എം. ഷാജഹാന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.
2017 മാര്‍ച്ച് 30 നു കേരള സര്‍വകലാശാലയിലെ തമിഴ് വകുപ്പില്‍ പ്രൊഫസറായ ടി വിജയലക്ഷ്മിയെ മണിക്കൂറുകളോളം തടഞ്ഞുവച്ച കേസിൽ ഒന്നാം പ്രതിയാണ് റഹിം.കേരള യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയ ലക്ഷ്മിക്കായിരുന്നു. 2017 ലെ യൂണിവേഴ്‌സിറ്റി കലോല്‍സവ സമയത്ത് പ്രതികള്‍ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവരെ സമിപിച്ചിരുന്നു. എന്നാൽ, യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം മുന്‍പ് ഫണ്ടില്‍ നിന്നും നല്‍കിയ തുകയുടെ ചില വഴിക്കല്‍ രേഖകളായ ബില്ലുകള്‍ അടക്കമുള്ള പത്രിക ഹാജരാക്കിയാല്‍ മാത്രമേ ബാക്കി തുക അനുവദിക്കാന്‍ പാടുള്ളുവെന്ന് പ്രൊഫസര്‍ വിജയലക്ഷ്മി പറഞ്ഞു. ഇതിൽ പ്രകോപിതരായ വിദ്യർത്ഥികൾ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് പ്രൊഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി. ഈ കേസിൽ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.എ.റഹിമായിരുന്നു ഒന്നാം പ്രതി.
അധ്യാപികയോട് പോലും മോശമായി പെരുമാറിയ സംഭവത്തിൽ കേസിൽ കിടക്കുന്ന റഹിമിനെ രാജ്യസഭയിലേക്കയക്കാന്‍ തീരുമാനിച്ചത് സിപിഎമ്മിന്റെ സ്ത്രീ സംരക്ഷണത്തിന്റെ കപട മുഖത്തെ തുറന്നു കാട്ടുന്നുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Post Your Comments