12 വയസുവരെയുള്ള കുട്ടികൾക്ക് വിദ്യാലയങ്ങളിൽ മാസ്‌ക് വേണ്ട: ഖത്തറിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു

ദോഹ: വിദ്യാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ. ഇന്നു മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലും, കിന്റർഗാർട്ടണുകളിലും പന്ത്രണ്ടും, അതിൽ താഴെയും പ്രായമുള്ള വിദ്യാർത്ഥികൾക്ക് മാസ്‌കുകൾ ഒഴിവാക്കാം. മാസ്‌കുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവയുടെ ഉപയോഗം തുടരാമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: സർക്കാരിനെ കെ റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല, കല്ല് പിഴുതെറിയാൻ കോൺഗ്രസ് മുന്നിൽ ഉണ്ടാകും: കെ. സുധാകരൻ

അതേസമയം, 12 ന് മുകളിൽ പ്രായമുള്ളവർക്ക് മാസ്‌കിൽ ഇളവുകളില്ല. എല്ലാ വിദ്യാർത്ഥികളും സാമൂഹിക അകലം, കൈകളുടെ ശുചിത്വം ഉൾപ്പെടെയുള്ള കോവിഡ് മുൻകരുതലുകൾ പാലിക്കണം. വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ആഴ്ച്ച തോറുമുള്ള ആന്റിജൻ റാപിഡ് ടെസ്റ്റ് (വീടുകളിൽ നിന്ന് നടത്തുന്ന) മുൻനിശ്ചയിച്ച നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് തുടരാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾ മറ്റെല്ലാ കോവിഡ് മുൻകരുതലുകളും പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: ദുബായ് എക്‌സ്‌പോ: സന്ദർശകരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞു

Share
Leave a Comment