COVID 19Latest NewsNewsIndia

കോവിഡ്: തുടർ തരംഗങ്ങൾ ഇന്ത്യക്ക് വലിയ ആഘാതമാകി​ല്ലെന്ന് വിദഗ്ധർ

ഡൽഹി: ഭാവിയിലുണ്ടാവുന്ന കോവിഡ് തരംഗങ്ങൾ ഇന്ത്യക്ക് വലിയ ആഘാതമാകി​ല്ലെന്ന് വ്യക്തമാക്കി വിദഗ്ധർ. വ്യാപകമായി പ്രതിരോധ കുത്തിവെപ്പ് നടത്താനായതും രോഗബാധമൂലമുണ്ടായ പ്രതിരോധവും കാരണം ഭാവിയിലുണ്ടാവുന്ന കോവിഡ് തരംഗങ്ങൾ മൂലം രാജ്യത്ത് വലിയ ആഘാതമാകി​ല്ലെന്നാണ് വിദഗ്ധരുടെ നിഗമനം. ഞായറാഴ്ച ഇന്ത്യയിൽ പുതിയ 1,761 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 688 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

കോവിഡിന് കാരണമാകുന്നത് ആർഎൻഎ വൈറസ് ആണെന്നതിനാൽ ഇതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായേക്കുമെന്ന് ‘എയിംസ്’ സീനിയർ എപിഡെമിയോളജിസ്റ്റും കോവാക്സിൻ പരീക്ഷണത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. സഞ്ജയ് റായ് വ്യക്തമാക്കി. ഇതിനകം ആയിരത്തോളം വകഭേദങ്ങൾ വൈറസിന് ഉണ്ടായിട്ടുണ്ടെന്നും ഇതിൽ അഞ്ചെണ്ണം മാത്രമാണ് അപകടകരമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിലവിലെ അവസ്ഥയിൽ പുതിയ തരംഗമുണ്ടായാലും അധികം പേടിക്കാനില്ലെന്ന് ഡോ. റായ് പറഞ്ഞു.

ഭര്‍ത്താവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ: കൂട്ടിരുന്ന ഭാര്യ മറ്റൊരു രോഗിയുടെ സഹായിക്കൊപ്പം ഒളിച്ചോടി

ഇന്ത്യയിൽ പുതിയ തരംഗത്തിന് സാധ്യത കുറവാണെന്നും എന്നാൽ, മറ്റു രാജ്യങ്ങളിലെ സ്ഥിതി സർക്കാർ കൃത്യമായി വിലയിരുത്തണമെന്നും എപിഡെമിയോളജിസ്റ്റും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. ചന്ദ്രകാന്ത് ലഹാരിയ വ്യക്തമാക്കി. ​ഇനി കോവിഡിനൊപ്പം ജീവിക്കാനാണ് നാം ശീലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button