KeralaLatest NewsNews

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, മത സംഘടനകള്‍ക്കും പാതയോരത്ത് കൊടിതോരണങ്ങള്‍ കെട്ടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഹൈക്കോടതി ഉത്തരവിനെ മാനിക്കാതെ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ മാനിക്കാതെ പിണറായി സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ കെട്ടാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധ രാഷ്ട്രീയ-സാസ്‌കാരിക-മത സംഘടനകള്‍ക്ക് പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പൊതുഅഭിപ്രായം ഉയര്‍ന്നതോടെയെയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നിര്‍ദേശങ്ങളോട് എല്ലാ കക്ഷികളും യോജിപ്പ് രേഖപ്പെടുത്തി. യോഗ തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

Read Also : ‘അച്ഛൻ ഒന്നും പറയണ്ട, എനിക്ക് പറ്റില്ല’: ജനൽ തകർത്ത് അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത് സംവിധായകന്റെ മകൻ

‘സ്വകാര്യ മതിലുകള്‍, കോംപൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങള്‍ കെട്ടാന്‍ അനുവദിക്കാവുന്നതാണ്. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കാതെ താല്‍ക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങള്‍ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെന്നും പരിപാടിക്കുശേഷം എപ്പോള്‍ നീക്കം ചെയ്യുമെന്നും മുന്‍കൂട്ടി വ്യക്തമാക്കണം. പൊതുയിടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത്’ , മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി സര്‍വകക്ഷി യോഗം ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button