CricketLatest NewsNewsSports

ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്‌സ്‌വെൽ വിവാഹിതനായി

മെല്‍ബണ്‍: ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്‌സ്‌വെൽ വിവാഹിതനായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇന്ത്യൻ വംശജ വിന്നി രാമനെയാണ് ഓസ്ട്രേലിയയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ മാക്സ്‌വെൽ മിന്നുകെട്ടിയത്. ഇരുവരും വിവാഹ മോതിരം അണിഞ്ഞുകൊണ്ടു നില്‍ക്കുന്ന ചിത്രം മാക്സ്‌വെലും വിന്നിയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

മിസ് ആന്റ് മിസിസ് മാക്‌സ്‌വെല്‍ എന്ന കുറിപ്പോടെയാണ് വിന്നി വിവാഹ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ദീര്‍ഘകാലാമായി മാക്‌സ്‌വെല്‍ വിന്നിയുമായി പ്രണയത്തിലായിരുന്നു. ഇന്നലെ, ഓസ്‌ട്രേലിയയിൽ ക്രിസ്ത്യൻ മതാചാര പ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. മാർച്ച് 27ന് ഇന്ത്യയിൽവെച്ച് ഹിന്ദു മതാചാര വിവാഹ ചടങ്ങുകൾ വീണ്ടും നടത്തും. രണ്ട് വര്‍ഷത്തെ ഡേറ്റിംഗിനുശേഷം 2020 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

Read Also:- കഴുത്തു വേദനയും ഐസ് തെറാപ്പിയും!

2013 മുതല്‍ പ്രണയത്തിലായിരുന്നെങ്കിലും 2017ലാണ് ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2019ല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. തമിഴ്നാട് വംശജയായ വിന്നി രാമന്‍ ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റാണ്. ഓസ്ട്രേലിയയിലായിരുന്നു വിന്നിയുടെ പഠനവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button