
തിരുവനന്തപുരം: കെ റയിലിനു പകരം ടൗൺ ടു ടൗൺ ബസ്സ് പോലെ ഒരു ടൗൺ ടു ടൗൺ വിമാനം മതിയെന്ന നിർദ്ദേശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ റയിലിനു ബദൽ മാർഗ്ഗമായിട്ടാണ് ഈ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്.
കെപിസിസിയുടെ ബദൽ മാർഗ്ഗം
Also Read:റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 14 ദശലക്ഷത്തിലധികം പേർ
എല്ലാ മണിക്കൂറിലും ഓരോ ദിശയിലേക്കും ഓരോ വിമാനങ്ങള്‍ ഉണ്ടെന്ന് കരുതുക. അത്, തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ അരമണിക്കൂര്‍ ലാന്റ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാള്‍ പത്തരയാകുമ്പോള്‍ തിരുവനന്തപുരത്ത് എത്തും. അതുപോലെ തിരുവനന്തപുരത്തുനിന്ന് വൈകീട്ട് അഞ്ചിനു പുറപ്പെട്ടാല്‍ ഏഴരയാകുമ്പോള്‍ കണ്ണൂരിലെത്താം. നമുക്ക് ഈ പദ്ധതിക്ക് ഫ്ലൈഇന്‍ കേരള എന്ന് പേരിടാം. കെ. ഫോണും കെ. റെയിലും, കൊക്കോണിക്സുമൊക്കെ കേട്ട് നമ്മള്‍ മടുത്തില്ലെ? പറക്കും കേരളമെന്നും കേരളത്തിലൂടെ പറക്കാമെന്നും അര്‍ത്ഥമാക്കുന്നു ഫ്ലൈ ഇന്‍ കേരള എന്ന പ്രയോഗം.
ഫ്ലൈ ഇന്‍ കേരള വിമാനങ്ങളില്‍ റിസര്‍വേഷന്‍ നിര്‍ബന്ധമല്ല. എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് ടിക്കറ്റെടുത്താല്‍ മതി. ഇനി റിസര്‍വേഷന്‍ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാല്‍ പണം നഷ്ടപ്പെടില്ല. ഒന്‍പതുമണിക്കുള്ള ഫ്ലൈറ്റ് കിട്ടിയില്ലെങ്കില്‍ 10 മണിക്കുള്ളതിനു പോകാം. അതുപോലെ നിരക്ക് കൂടുന്നതനുസരിച്ച് ടിക്കറ്റ് വില കൂടുന്ന സമ്പ്രദായം ഉണ്ടാവില്ല. ആദ്യത്തെ ടിക്കറ്റിനും അവസാനത്തെ ടിക്കറ്റിനും ഒരേ വിലയായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഒരു എ.സി ബസ് പോലെ.
ചെക്കിന്‍ ലഗേജ് ഉള്ളവര്‍ ഒരു മണിക്കൂര്‍ മുന്‍പേയും ഇല്ലാത്തവര്‍ അരമണിക്കൂര്‍ മുന്‍പേയും എത്തിയാല്‍ മതി. ഇനി അഥവാ ഫ്ലൈറ്റ് നിറഞ്ഞെങ്കില്‍ പരമാവധി ഒരു മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട കാര്യമേയുള്ളൂ. ഈ പദ്ധതി വിജയിച്ചാല്‍ എല്ലാ അരമണിക്കൂറിലും വിമാനമുണ്ടാകും. ഈ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ സജീവമാക്കാനും അങ്ങനെ, കെ. റെയിലിനു ബദലെന്ന ആശയം പൊതുസ്വീകാര്യത കൊണ്ടുവരും.
Post Your Comments