Latest NewsKeralaCinemaNewsIndiaEntertainment

ഇത്രയും നാൾ കള്ളനായിരുന്നു ഇപ്പോൾ പൊലീസായി, സിനിമാക്കാർ എന്നെ കള്ളിമുണ്ടിനപ്പുറം കണ്ടിട്ടില്ല: വിനായകൻ

സാമൂഹ്യ മാധ്യമങ്ങളിലും സിനിമയിലും ഒരുപോലെ മലയാളികൾക്ക് പരിചിതനായ വ്യക്തിയാണ് വിനായകൻ. സാമൂഹികവും രാഷ്ട്രീയവുമായ പല വിഷയങ്ങളിലും അദ്ദേഹം തന്റെതായ നിലപാടുകൾ അടയാളപ്പെടുത്താറുണ്ട്. ഇപ്പോൾ തന്റെ പുതിയ സിനിമയായ ഒരുത്തീ യുടെ വിശേഷങ്ങളുമായിട്ടാണ് വിനായകൻ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരിക്കുന്നത്.

Also Read:അടുത്ത 5 വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി നിക്ഷേപിക്കും: വ്യക്തമാക്കി പ്രധാനമന്ത്രി മോദി

പൊലീസ് വേഷം ആദ്യം ഇഷ്ടമായില്ലെന്നും, യൂണിഫോം ഒക്കെ ഇട്ട് നിന്നപ്പോൾ ഒരു ഭംഗി തോന്നുന്നുണ്ടെന്നും വിനായകൻ പറഞ്ഞു. നവ്യ നായരുടെ തിരിച്ചു വരവിനു കൂടി സാക്ഷ്യം വഹിച്ച ഒരുത്തീ എന്ന സിനിമ ഇന്നലെ സംസ്ഥാനത്തെ തിയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്.

ഇത്രയും നാൾ കള്ളനായിരുന്നു ഇപ്പോൾ പൊലീസായെന്ന് തന്റെ വേഷത്തേക്കുറിച്ച് വിനായകൻ പറഞ്ഞു. സിനിമാക്കാർ എന്നെ കള്ളിമുണ്ടിനപ്പുറം കണ്ടിട്ടില്ലെന്നും നല്ല വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്നും വിനായകൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button