Latest NewsNewsIndia

യുപിയിൽ യോഗി തരംഗം, വിജയപകിട്ടിൽ ബിജെപി: സാക്ഷിയാകാൻ മോദിയെത്തും, സത്യപ്രതിജ്ഞ 25ന്

നിരീക്ഷകരായി നിയമിക്കപ്പെട്ട അമിത് ഷായും രഘുവർ ദാസും ഉടൻ ഉത്തർപ്രദേശിലെ എത്തും.

ലഖ്‌നൗ: കോൺഗ്രസിനെ നിലംപൊത്തിച്ച് യുപിയിൽ ചുവടുറപ്പിച്ച് യോഗി സർക്കാർ. യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ് നാഥ് സിംഗ്, ജെപി നഡ്ഡ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട അമിത് ഷായും രഘുവർ ദാസും ഉടൻ ഉത്തർപ്രദേശിലെ എത്തും.

Read Also: വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി: നിർദ്ദേശവുമായി അബുദാബി

ഉത്തർപ്രദേശിൽ എസ്പിയെ പരാജയപ്പെടുത്തിയും കോൺ​ഗ്രസിനെ ഇല്ലാതാക്കിയും സ്വന്തമാക്കിയ വിജയപകിട്ടിലാണ് ബിജെപി. അതേസമയം, എംഎൽഎമാരുടെ യോഗം ചേർന്ന് യോഗി ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. ഉത്തരാഖണ്ഡിൽ എല്ലാ എംഎൽഎമാരോടും നാളെ ഡെറാഡൂണിൽ എത്താൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എംഎൽഎമാരുടെ യോഗത്തിൽ വച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് സാധ്യത. വിവിധ സംസ്ഥനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ബിജെപി.

shortlink

Related Articles

Post Your Comments

Related Articles


Back to top button