അബുദാബി: അബുദാബിയിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി. 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സന്ദർശക, ടൂറിസ്റ്റ് വിസയിൽ എത്തിയവർക്കും ഈ തീരുമാനം ബാധകമാണ്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനും 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനാ ഫലം മതിയാകും.
Read Also: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അതിക്രമിച്ച് കയറി: നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു
വാക്‌സിൻ എടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻപാസുള്ളവർക്കു മാത്രമായിരുന്നു നേരത്തെ പൊതുസ്ഥലങ്ങളിലേക്കും പൊതുചടങ്ങുകളിലേക്കും പ്രവേശനം അനുവദിച്ചിരുന്നത്.. 16 വയസ്സിനു താഴെയുള്ളവർക്ക് ഇതിൽ ഇളവ് നൽകിയിട്ടുണ്ട്.
ഒരിക്കൽ പിസിആർ ടെസ്റ്റ് എടുക്കുന്ന താമസക്കാർക്ക് 14 ദിവസത്തേക്കും സന്ദർശകർക്ക് 7 ദിവസത്തേക്കുമാണ് അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് തെളിയുക. ഗ്രീൻപാസ് നിലനിർത്താൻ തുല്യകാലയളവിൽ പിസിആർ പരിശോധന നടത്തേണ്ടതാണ്. തുറസ്സായ സ്ഥലങ്ങളിൽ മാസ്‌ക് വേണ്ടെന്നാണ് നിർദ്ദേശം. എന്നാൽ, അടച്ചിട്ട മുറികളിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.
Post Your Comments