കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മണ്ടത്തരമാണെന്ന് നുസ്രത്ത് ജഹാന്‍ എംപി. ജപ്പാനിലെ പോലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കാന്‍ ഇന്ത്യയിലെ മണ്ണിന്റെ ഘടന അനുവദിക്കുന്നില്ലെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു. ഇത് ശാസ്ത്രമാണെന്നും തെരുവ് യോഗത്തില്‍ പറയുന്നതല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ട്വിറ്ററിൽ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‌തുകൊണ്ടാണ് നുസ്രത്ത് ജഹാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പാര്‍ലമെന്റില്‍ ഇക്കാര്യം പറഞ്ഞതിനെതിരെ വിമര്‍ശനം ഉന്നയിച്ച ബിജെപി എംപി രാജു ബിസ്തയോടുള്ള മറുപടിയായിട്ടായിരുന്നു നുസ്രത്ത് ജഹാന്റെ ട്വീറ്റ്.
25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം ഉയർത്തും: കെ റെയിലുമായി മുന്നോട്ടു തന്നെയെന്ന് കോടിയേരി
‘ജപ്പാനിലെ പോലെ ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയിലും ഓടിക്കാം എന്ന് വിചാരിക്കുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം മണ്ടത്തരമായിരിക്കും. അത്തരം റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കാന്‍ പര്യാപ്തമായ ഒന്നല്ല ഇന്ത്യയിലെ മണ്ണ്. ഇത് ശാസ്ത്രമാണ്. തെരുവ് യോഗത്തില്‍ പറയുന്നതല്ല’, നുസ്രത്ത് ജഹാന്‍ പറഞ്ഞു.
Dreams of Running Bullet Trains like Japan in India is a bluff to the Nation. Indian soil is not capable to set up such railway tracks on the
Ground. It is the Science / not to be taken as one speech of a street corner meeting. https://t.co/tGj5ZNclx2— Nusrat J Ruhii (@nusratchirps) March 17, 2022
Post Your Comments