തിരുവനന്തപുരം: ലോ കോളേജ് സംഘര്‍ഷത്തില്‍ കെഎസ്‌യു നേതാവ് സഫ്‌നയാണ് തുടക്കമിട്ടതെന്ന എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ദേവിന്റെ ആരോപണത്തിനെതിരെ കെഎസ്‌യു നേതാവ് സഫ്‌ന.
ആരോപണത്തോടു പുച്ഛം മാത്രമാണുളളതെന്നു സഫ്‌ന പ്രതികരിച്ചു. സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് എഫ്‌ഐആറില്‍ പോലീസ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരുടെ മൊഴികള്‍ പോലീസ് അട്ടിമറിച്ചെന്നും ആക്ഷേപമുണ്ട്. മൂന്നാം ദിവസവും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചില്ല.
2000 കോടി കടമെടുക്കാനൊരുങ്ങി കേരള സർക്കാർ
ദൃശ്യങ്ങള്‍ തെളിവായിട്ടും സ്ത്രീത്വത്തെ അപമാനിച്ചെന്നടക്കമുളള ജ്യാമ്യമില്ലാക്കുറ്റങ്ങള്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടില്ല. മാത്രമല്ല, കേസില്‍ മൂന്ന് എസ്എഫ്‌ഐക്കാരെ പ്രതിചേര്‍ത്തപ്പോള്‍ എസ്എഫ്‌ഐക്കാരുടെ പരാതിയില്‍ എട്ടു കെഎസ്‌യു പ്രവര്‍ത്തകരെ പ്രതികളാക്കുകയും ചെയ്തു. എന്നാല്‍ പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം ജാമ്യമില്ലാക്കുറ്റങ്ങള്‍ ഇരുകേസിലും അധികമായി ചേര്‍ത്തെന്നാണ് പോലീസിന്റെ വിശദീകരണം.
Post Your Comments