KottayamLatest NewsKeralaNattuvarthaNews

വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി യു​​വ​​തി​​യെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പൊലീസ് കസ്റ്റഡിയിൽ

പാ​​യി​​പ്പാ​​ട് കൊ​​ച്ചു​​പ​​ള്ളി​​ക്കു സ​​മീ​​പം 26കാ​​രി​​യാ​​യ യു​​വ​​തി​​യാ​​ണ് അ​​തി​​ക്രൂ​​ര​​മാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ​​ത്

ച​​ങ്ങ​​നാ​​ശേ​​രി: പ​​ട്ടാ​​പ്പ​​ക​​ൽ വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി യു​​വ​​തി​​യെ പീഡിപ്പിക്കാൻ ശ്ര​​മി​​ക്കു​​ക​​യും ക്രൂ​​ര​​മാ​​യി ഉ​​പ​​ദ്ര​​വി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി പ​​രാ​​തി. സം​​ഭ​​വ​​വുമായി ബന്ധപ്പെട്ട് പ്ര​​തി​​യാ​​യ തൃ​​ക്കൊ​​ടി​​ത്താ​​നം സ്വ​​ദേ​​ശി അ​​നീ​​ഷി​​നെ പൊ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്തെ​​ങ്കി​​ലും തൃ​​ക്കൊ​​ടി​​ത്താ​​നം പൊലീ​​സ് വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ തയ്യാറായില്ല.

വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​യ്ക്ക് 12-ന് ആണ് കേസിനാസ്പദമായ സംഭവം. ​​പാ​​യി​​പ്പാ​​ട് കൊ​​ച്ചു​​പ​​ള്ളി​​ക്കു സ​​മീ​​പം 26കാ​​രി​​യാ​​യ യു​​വ​​തി​​യാ​​ണ് അ​​തി​​ക്രൂ​​ര​​മാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ​​ത്.

യു​​വ​​തി​​യു​​ടെ ഭ​​ർ​​തൃ​​മാ​​താ​​വും പി​​താ​​വും ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വീ​​ട്ടി​​ൽ നി​​ന്നും ഭ​​ർ​​തൃ​​മാ​​താ​​പി​​താ​​ക്ക​​ൾ പോ​​വു​​ന്ന​​തു ക​​ണ്ട് യു​​വ​​തി ത​​നി​​ച്ചാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യാ​​ണ് ഇ​​യാ​​ൾ വീ​​ട്ടി​​ലെ​​ത്തി ഉ​​പ​​ദ്ര​​വി​​ച്ച​​തെ​​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.

Read Also : ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാതൃഭൂമിയുടെ ചാഞ്ചാട്ടം സംശയം: ശതാബ്ദി ആഘോഷത്തില്‍ മുഹമ്മദ് റിയാസ്

ഓ​​ടി ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച യു​​വ​​തി​​യെ പ്രതി അ​​തി​​ക്രൂ​​ര​​മാ​​യി മ​​ർ​​ദ്ദിച്ചു. മ​​ർദ്ദന​​മേ​​റ്റ് ബോ​​ധം ന​​ഷ്ട​​പ്പെ​​ട്ട യു​​വ​​തി​​യെ ഉ​​പേ​​ക്ഷി​​ച്ച് പ്ര​​തി ര​​ക്ഷ​​പ്പെ​​ട്ടു.

തുടർന്ന്, വീ​​ട്ടി​​ലെ​​ത്തി​​യ ഭ​​ർ​​തൃ​​മാ​​താ​​വും പി​​താ​​വും അ​​വ​​ശ​​നി​​ല​​യി​​ലാ​​യ ഇ​​വ​​രെ നാ​​ലു​​കോ​​ടി സെ​​ന്‍റ് റീ​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലും ഉന്നത ചികിത്സയ്ക്കായി ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പിക്കുകയായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button