![](/wp-content/uploads/2022/03/dd-220.jpg)
കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ വേദിയില്‍ പത്രത്തിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. ചിലര്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ചെറിയൊരു ചാഞ്ചാട്ടം മാതൃഭൂമിക്ക് വരുന്നുണ്ടോയെന്ന് മാതൃഭൂമിയെ സ്‌നേഹിക്കുന്നവര്‍ പോലും സംശയിക്കുന്ന സമയമാണിതെന്ന് മുഹമ്മദ് റിയാസ് വേദിയിൽ നിന്ന് പറഞ്ഞു. കേന്ദ്ര മന്ത്രി വി. മുരളീധരനെ വേദിയിലിരിത്തിയായിരുന്നു റിയാസിന്റെ പ്രതികരണം.
‘ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് വിശേഷിപ്പുക്കുന്ന മാധ്യമങ്ങള്‍ വസ്തുതകള്‍ പറയുമ്പോള്‍ ചിലര്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ പറയാവൂ എന്ന നിര്‍ബന്ധ ബുദ്ധിയുള്ളവര്‍, വായമൂടിക്കെട്ടാനും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍. അതില്‍ ചെറിയൊരു ചാഞ്ചാട്ടം മാതൃഭൂമിക്ക് വരുന്നുണ്ടോയെന്ന് മാതൃൂഭൂമിയെ സ്‌നേഹിക്കുന്നവര്‍ പോലും സംശയിക്കുന്ന കാലഘട്ടത്തില്‍, ഭയപ്പെട്ട് കീഴടങ്ങാന്‍ മാതൃഭൂമി തയ്യാറല്ല എന്ന് പ്രഖ്യാപിക്കാന്‍ മാതൃഭൂമി മാനേജ്‌മെന്റിന് അതിന്റെ പ്രവൃത്തിയിലൂടെ സാധിക്കേണ്ടതുണ്ട്. ഇത് മാതൃഭൂമിയെ സ്‌നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്’- മുഹമ്മദ് റിയാസ് പറഞ്ഞു.
Post Your Comments