Latest NewsIndiaNews

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ അപകടം, എട്ട് മരണം : യാത്രക്കാരില്‍ ഏറെയും വിദ്യാര്‍ത്ഥികള്‍

ബംഗളൂരു: കര്‍ണാടകയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ അപകടം. എട്ട് പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. തുംകൂര്‍ ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ് അപകടം നടന്നത്. ബസില്‍ അറുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ബസില്‍ ഉണ്ടായിരുന്നത് അധികവും വിദ്യാര്‍ത്ഥികളായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : മൂന്നാംകിട സംവിധായകന്റെ മൂന്നാംകിട ഫാന്റസി സിനിമ, വിദ്വേഷം പ്രചരിപ്പിക്കുന്നത് കൊണ്ട് വിറ്റു പോകുന്നു: അശോക് സ്വയ്ന്‍

അപകടത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ദുഃഖം രേഖപ്പെടുത്തി. അപകടം നടന്നതില്‍ അതിയായ സങ്കടമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button