ThrissurKeralaNattuvarthaLatest NewsNews

കെ റെയില്‍ കേരളത്തെ മുഴുവനും ബാധിക്കുന്ന സാമൂഹ്യ പ്രശ്നം: പിണറായി വിജയന്റെ ധാര്‍ഷ്ട്യം നടപ്പാകില്ലെന്ന് കെ സുരേന്ദ്രൻ

തൃശൂർ: കെ റെയില്‍ കേരളത്തെ മുഴുവനും ബാധിക്കുന്ന സാമൂഹ്യ പ്രശ്‌നമാണെന്നും പൊലീസിനെ ഉപയോഗിച്ച്‌ പദ്ധതി നടപ്പാക്കാമെന്ന പിണറായി വിജയന്റെ ധാര്‍ഷ്ട്യം നടപ്പാകില്ലെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വ്യാജ എജന്‍സികളെ വച്ച്‌ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ വിരുദ്ധ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ റെയിലിന്റെ പേരില്‍ സര്‍ക്കാരിന് അധികാരമില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. ബിജെപി വികസനത്തിന് എതിരല്ല. ദേശീയപാത വികസന വിഷയത്തിലും, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ കാര്യത്തിലും, ഉള്‍നാടന്‍ ജലപാത പദ്ധതിയുടെ കാര്യത്തിലും എതിരായ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. പദ്ധതി നടപ്പാക്കിയാല്‍, സുനാമിയും രണ്ട് പ്രളയവും നേരിട്ട സംസ്ഥാനത്തെ ഭീകരമായ വെള്ളക്കെട്ടും വെള്ളക്കെടുതികളുമാണ് കാത്തിരിക്കുന്നത്,’ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button