കണ്ണൂർ: സർക്കാറിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് കണ്ണൂർ വി.സിയെ നിയമിച്ചതെന്ന് ഏറ്റുപറഞ്ഞ ഗവർണർ ആരിഫ് ഖാൻ, നട്ടെല്ല് ഉണ്ടെങ്കിൽ താൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തിരുത്തേണ്ടതായിരുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. എന്നും ഇത്രയും നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവർണറെ കേരളം മുമ്പ് കണ്ടിട്ടില്ല. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ അധികാരിക്ക് ആ പദവിയിൽ ഇരിക്കാൻ എന്ത് അർഹതയാണ് ഉള്ളത്. പിണറായി വിജയൻ ഭരിക്കുമ്പോൾ എല്ലാം ഭരണത്തിന്റെ തണലിൽ തോന്നിയതുപോലെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments