തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങില്‍ അപ്രതീക്ഷിതമായി എത്തിയ നടി ഭാവനയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ. ഭാവന കേരളത്തിന്റെ റോൾ മോഡൽ ആണെന്ന് സജി ചെറിയാൻ പറഞ്ഞു. ‘പ്രിയപ്പെട്ട ഭാവന, ഞാൻ അഭിമാനത്തോടെ പറയുന്നു -നിങ്ങൾ കേരത്തിന്റെ റോൾ മോഡലാണ്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന മേഖലയാണ് സിനിമാ വ്യവസായം. സിനിമാ-സീരിയൽ രംഗങ്ങളിലും മറ്റു മേഖലകളിലും സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കർശനമായ നടപടികൾ സ്വീകരിക്കും. അതിനായി നിയമനിർമാണം നടത്തും, പ്രത്യേകിച്ച് സിനിമാ-സീരിയൽ മേഖലയുമായി ബന്ധപ്പെട്ട്. നിലവിലുള്ള 11 സർക്കാർ തിയറ്ററുകൾക്ക് പുറമേ 16 തിയറ്ററുകൾ ഒരു വർഷത്തിനുള്ളിൽ സർക്കാർ പൂർത്തിയാക്കും’, മന്ത്രി പറഞ്ഞു.
Also Read:എസ്റ്റേറ്റ് ലയത്തിലെ നാലു വീടുകളിൽ തീ പിടിച്ചു : ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു
അതേസമയം, ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു വേദിയില്‍ എത്തുന്നതെന്നും പിന്തുണ നല്‍കിയ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ഭാവന പറഞ്ഞു. ‘പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം’ എന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത് വേദിയിലേക്കു സ്വാഗതം ചെയ്തത്. വർഷങ്ങൾക്ക് ശേഷം ഒരു പൊതു ചടങ്ങിൽ പങ്കാളിയായ ഭാവനയെ വലിയ കരഘോഷങ്ങളോടെയാണ് ചടങ്ങിനെത്തിയവർ സ്വീകരിച്ചത്. ചലച്ചിത്രോത്സവത്തിന്റെ ഉത്ഘാടന വേദിയില്‍ തന്നെ ക്ഷണിച്ച കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, മേളയുടെ ആർറ്റിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ എന്നിവര്‍ക്ക് ഭാവന നന്ദി അറിയിക്കുകയും ചെയ്തു.
Post Your Comments