Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaNews

നാമജപത്തിന്റെ ഗുണങ്ങൾ

നാമജപം, സ്തോത്ര പാരായണം, കീർത്തനം, മന്ത്രജപം ഇവയെല്ലാം മനസിനും ശരീരത്തിനും ഉന്മേഷവും ശക്തിയും പ്രവർത്തിക്കാനുള്ള ഊർജ്ജവും നൽകുന്നു. ഏതു നാമവും മന്ത്രവും കൂടുതൽ കൂടുതൽ തവണ ജപിക്കുമ്പോൾ ആ നാമാക്ഷരങ്ങളിൽ കുടികൊള്ളുന്ന ദേവതയുടെ അഥവാ മൂർത്തിയുടെ ചൈതന്യം നമുക്ക് രക്ഷാകവചമായിത്തീരുന്നു. കവചം എന്നാൽ ഒന്നിനേയും അതായത് അഗ്നിയെപ്പോലും അകത്തു കടക്കാത്ത കട്ടിയുള്ള ഉടുപ്പ്.

പുരാണ, ഇതിഹാസങ്ങളിലേക്ക് കടന്നാൽ അവതാര പുരുഷൻമാർ പോലും കവചമന്ത്രങ്ങൾ സ്വരക്ഷയ്ക്ക് ജപിച്ചിരുന്നതായി കാണാം. ഉണ്ണിക്കണ്ണന് ഓരോരോ ആപത്തുകൾ വരുമ്പോഴും മകനെ മടിയിലിരുത്തി യശോദ കവച സ്തോത്രങ്ങൾ ഉരുവിട്ടതായി പറയുന്നുണ്ട്. പൂത്രനാ നിഗ്രഹത്തിന് ശേഷം കണ്ണനെ മടിയിലിരുത്തി ദേഹത്ത് സ്പർശിച്ചു കൊണ്ട് അഷ്ടദിക്ക് പാലകൻമാരെയും സർവ്വ ദേവീ ദേവൻമാരെയും സ്തുതിച്ചു കൊണ്ട് തന്റെ കുഞ്ഞിനെ എല്ലാത്തരത്തിലും രക്ഷിച്ചു കൊള്ളണേ എന്ന് യശോദ പ്രാർത്ഥിക്കുന്ന രംഗം ഭാഗവതത്തിലുണ്ട്.

കാലിണ നിത്യവും പാലിക്കജൻ, മുഴങ്കാലണിമാനൂരയജ്ഞൻ
കീതടംപായാഭനുദിനമ ച്ചുത
നശ്വഗ്രീവായുതനും ജം രംഹ്യദയം തഥാ…..

എന്നു തുടങ്ങി

……യക്ഷരക്ഷ പിശാച പ്രേത ഗന്ധർവ്വ യക്ഷി ഭയങ്കരാപസ്മാരക ഭൂത പക്ഷി മൃഗനാഗ മാരുതാഗ്നുംബാരാ ശ്യംഗ്ര ബാലഗ്രഹ മാതൃകാദുഖില ദുർദ്ദേവതാ പീഡകളുമുപദ്രവ ദുഃഖങ്ങൾ ദുസ്വപ്നമെന്നിവയൊക്കെവേ വിഷ്ണുസ്മരണ നാമോക്തികൾ കൊണ്ടുടൻ തൽക്ഷണം നീങ്ങുമതിനില്ല സംശയം. എന്നു വരെയുള്ള ഭാഗം വീട്ടിൽ കുഞ്ഞുങ്ങളെ അടുത്തിരുത്തി ദിവസവും പാരായണം ചെയ്യുന്നത് നല്ലതാണ്. കുട്ടികൾക്ക് പേടി, ദു:സ്വപ്നം, മറ്റു പീഢകൾ ഇവയൊന്നും വരികയില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button