Latest NewsNewsBeauty & StyleLife StyleHealth & Fitness

മുഖത്തിനു വെളുപ്പും മിനുസവും മൃദുത്വവും നൽകാൻ നാരങ്ങയും വെളിച്ചെണ്ണയും

ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണയും ചെറുനാരങ്ങയും. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങൾ നല്കുന്ന ഒന്നാണ്.

2 ടേബിൾസ്പൂൺ വെളിച്ചെണ്ണയെടുക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാനീരൊഴിയ്ക്കാം. ഇതു നല്ലപോലെ ചേർത്തിളക്കി മുഖത്തു പുരട്ടാം. മുഖം അല്പനേരം മൃദുവായി മസാജ് ചെയ്യുക. പിന്നീട്, കടലമാവോ മറ്റു പ്രകൃതിദത്ത വഴികളോ ഉപയോഗിച്ച് അര മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം.

ഇത് അടുപ്പിച്ച് കുറച്ചു ദിവസം ചെയ്യുക. വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും ചേർന്ന മിശ്രിതം പ്രകൃതിദത്ത ബ്ലീച്ചായി പ്രവർത്തിയ്ക്കും. ഇത് ചർമ്മത്തിന് നല്ല നിറം നൽകും. കടലമാവിൽ തുല്യ അളവിൽ ചെറുനാരങ്ങാനീര്, വെളിച്ചെണ്ണ എന്നിവ കലർത്തി പുരട്ടി കാൽ മണിക്കൂർ കഴിയുമ്പോൾ ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകാം.

Read Also : ‘ഇനിയൊന്ന് സുഖിക്കണം, ദിവസവും മത്സ്യവും മാംസവും കിട്ടണം’: ഹമീദിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വർദ്ധിക്കുന്നു

ഇതും ചർമ്മത്തിനു വെളുപ്പു നൽകും. വെളിച്ചെണ്ണ ചർമത്തിനു മൃദുത്വം നൽകും. പ്രകൃതിദത്ത മോയിസ്ചറൈസർ കൂടിയാണിത്. ചെറുനാരങ്ങയിൽ ബ്ലീച്ചിംഗ് ഘടകങ്ങളുണ്ട്. ഇത് വെളുക്കാൻ സഹായിക്കും. ഈ മിശ്രിതം മുഖത്തിനു മിനുസവും മൃദുത്വവും നൽകാനും പാടുകൾ മാറാനുമെല്ലാം ഏറെ നല്ലതാണ്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button