Latest NewsIndiaNews

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ജമ്മുകശ്മീരില്‍ സുരക്ഷാ അവലോകന യോഗം

തീവ്രവാദ വിരുദ്ധ നടപടി കൂടുതല്‍ ശക്തമാക്കുമെന്ന് സൂചന

ശ്രീനഗര്‍: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍, ജമ്മുകശ്മീരില്‍ സുരക്ഷാ അവലോകനം. ശക്തമായ ഭീകരവേട്ട തുടരുന്ന സൈനിക വിഭാഗങ്ങളുമായും ജമ്മുകശ്മീരിലെ പോലീസ് സേനാംഗങ്ങളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. സിആര്‍പിഎഫ് പരിപാടികള്‍ക്കായി എത്തിയ കേന്ദ്രമന്ത്രി, ജമ്മുകശ്മീര്‍, ലഡാക് മേഖലയിലെ സുരക്ഷയും പൊതു അന്തരീക്ഷവും വിലയിരുത്തുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also : കശ്മീരി മുസ്ലീങ്ങളെ ഭീകരന്മാരായി ചിത്രീകരിക്കുന്നത് കശ്മീരി പണ്ഡിറ്റുകളെ സഹായിക്കില്ല: ശശി തരൂർ

പാക് അധീന കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഉയര്‍ന്ന പര്‍വതനിരകളിലെ മഞ്ഞ് ഉരുകുന്നതോടെ, കനത്ത പട്രോളിംഗ് ലൈന്‍ മറികടക്കാന്‍ പദ്ധതിയിടുന്ന ലോഞ്ച് പാഡുകളിലെ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തെക്കുറിച്ചും, അമിത് ഷായെ അറിയിക്കുമെന്ന് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീരിലെ പാരാ മിലിട്ടറി സേനാ മേധാവികള്‍, യുടി പോലീസ്, ജമ്മുവിലെ സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമായി സുരക്ഷാ അവലോകനം നടത്തും.

പാക് അധീനകശ്മീരില്‍ നിന്ന് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നേരിടുന്ന സൈനിക വിഭാഗങ്ങളുടെ പ്രവര്‍ത്തനവും അമിത് ഷാ വിലയിരുത്തും. ഭീകരര്‍ സജീവമെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്ന, തെക്കന്‍ കശ്മീര്‍ മേഖലയും മുര്‍ദ്ദികേ മേഖലയും സൈന്യത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. അഫ്ഗാനിലെ ഭീകരര്‍ അമേരിക്കന്‍ സൈനികര്‍ ഉപേക്ഷിച്ച് പോയ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിനാല്‍ സൈന്യം അതീവ ജാഗ്രതയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button