തിരുവനന്തപുരം: കശ്മീരി മുസ്ലീങ്ങളെ ഭീകരന്മാരായി ചിത്രീകരിക്കുന്നത് കശ്മീരി പണ്ഡിറ്റുകളെ സഹായിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ. വിവേക് അഗ്നിഹോത്രിയുടെ ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരി പണ്ഡിറ്റുകൾ ഭയങ്കരമായ കഷ്ടപ്പാടുകൾ അനുഭവിച്ചുവെന്നും എന്നാൽ, കശ്മീരി മുസ്ലീങ്ങളെ പൈശാചികവൽക്കരിക്കുന്നത് പണ്ഡിറ്റുകളെ സഹായിക്കില്ലെന്നും തരൂർ പറഞ്ഞു. വിദ്വേഷം ഭിന്നിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നുവെന്നും കശ്മീരികൾക്ക് നീതി ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര: ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങളെ ഒഴിവാക്കി ദക്ഷിണാഫ്രിക്ക
‘കശ്മീരി പണ്ഡിറ്റുകൾ വളരെ കഷ്ടപ്പെട്ടു. അവരുടെ അവകാശങ്ങൾക്കായി നാം നിലകൊള്ളണം. എന്നാൽ, കശ്മീരി മുസ്ലീങ്ങളെ പൈശാചികവൽക്കരിക്കുന്നത് പണ്ഡിറ്റുകളെ സഹായിക്കില്ല. വിദ്വേഷം ഭിന്നിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു. കശ്മീരികൾക്ക് നീതി വേണം. എല്ലാം കേൾക്കുകയും സഹായിക്കുകയും സുഖപ്പെടുത്തുകയും വേണം’, തരൂർ കൂട്ടിച്ചേർത്തു.
Post Your Comments