നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന് അറസ്റ്റില്‍. നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ കമ്പ്യൂട്ടറും പോലീസ് പിടിച്ചെടുത്തു. മറ്റൊരു യുവാവിനെയും കുടുംബത്തെയും ചിലര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഇയാള്‍ വാര്‍ത്ത യൂട്യൂബ് ചാനല്‍ വഴി അവതരിപ്പിച്ചത്.
കഴിഞ്ഞ ദിവസം വഴിമുക്ക് സ്വദേശി നിസാം, ഭാര്യ ആന്സില, രണ്ടു വയസ്സുള്ള ഇവരുടെ മകന് എന്നിവരെ ചിലര്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍, നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിരുന്നില്ല. എന്നാൽ, സംഭവത്തെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴി ബാദുഷ ജമാല്‍ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രതികള്‍ പ്രത്യേക മതവിഭാഗക്കാരായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
Read Also: മഹാശ്വേത ചക്രവർത്തി, ഉക്രൈനിൽ കുടുങ്ങിയ 800 വിദ്യാർത്ഥികളെ ‘പറത്തിച്ച’ 24 കാരി !
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വേറെയും വീഡിയോകള്‍ പ്രതി യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. 2017-ല്‍ പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments