കാസര്‍കോട് : യൂട്യൂബ് ചാനല്‍ വഴി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അമിത് ഷായ്ക്ക് എതിരെയും നിരന്തരം വിദ്വേഷ പ്രചാരണം നടത്തുന്ന കാസര്‍കോട് സ്വദേശിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. പബ്ലിക്ക് കേരള എന്ന പേരില്‍ ഓണ്‍ലൈന്‍ ചാനല്‍ നടത്തുന്ന കാദര്‍ കരിപ്പൊടിക്കെതിരെയാണ് പരാതി.രാജ്യത്ത് കൊറോണ പരത്തിയത് മോദിയും ഡൊണാള്‍ഡ് ട്രംപുമാണെന്നു ഇയാൾ ആരോപിക്കുന്നുണ്ട്.
പോലീസിനെ കൈയ്യേറ്റം ചെയ്തതുള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജന്‍സിയും മിലിറ്ററി ഇന്‍്റലിജന്‍സും നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.സിഎഎവിരുദ്ധ ശക്തികള്‍ കാസര്‍കോട് നടത്തിയ പ്രതിഷേധത്തോടനുബന്ധിച്ച് ടൗണ്‍ സിഐയെ അക്രമിച്ച കേസില്‍ റിമാന്‍ഡിലായ കാദര്‍ കരിപ്പൊടിക്കെതിരെ ഭര്‍തൃമതിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ചതിനെതിരെ ബദിയടുക്ക സ്റ്റേഷനിലും കെഎസ്‌ഇബി ജീവനക്കാരുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസിലും പരാതിയുണ്ട്.
മാദ്ധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന കാദര്‍ കരിപ്പൊടി നടത്തുന്നത് രാജ്യ വിരുദ്ധവും സാമുഹിക വിരുദ്ധവുമായ പ്രവര്‍ത്തനമാണെന്ന് കാസര്‍കോട്ടെ മാദ്ധ്യമ പ്രവര്‍ത്തകരിലും അമര്‍ഷത്തിന് കാരണമാകുന്നു. ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.
Post Your Comments