ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അടുത്ത വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പിൽ 403 മണ്ഡലങ്ങളിൽ 255 എണ്ണത്തിൽ വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്.
സംസ്ഥാനത്ത് കഴിഞ്ഞ 37 വർഷത്തിനിടെ മുഴുവൻ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ബി.ജെ.പിയുടെ സഖ്യകക്ഷികളായ അപനാ ദൾ 12ഉം നിശാദ് പാർട്ടി ആറുസീറ്റും നേടി.
ഉത്തർപ്രദേശിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബി.ജെ.പി നിർണായക കോർകമ്മിറ്റി യോഗം ചേർന്നിരുന്നു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമുള്ള ചർച്ചകൾക്കായി ബുധനാഴ്ച ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ചേർന്ന യോഗം ആറു മണിക്കൂർ നീണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Post Your Comments