ഉപ്പുമാവ് പലതും കൊണ്ട് തയ്യാറാക്കാം. ഗോതമ്പു നുറുക്ക് ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
ഗോതമ്പു നുറുക്ക്-അര കപ്പ്
ഗ്രീന്‍പീസ്-അരക്കപ്പ്
ക്യാരറ്റ്-1
സവാള-1
പച്ചമുളക്-2
ഇഞ്ചി-അര ടേബിള്‍ സ്പൂണ്‍
കടുക്-അര ടേബിള്‍സ്പൂണ്‍
എണ്ണ
ഉപ്പ്
മല്ലിയില
കറിവേപ്പില
വെള്ളം
Read Also : ‘ഡര്‍ട്ടി പിക്ച്ചറി’ൽ വിദ്യാ ബാലൻ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുമോ?: നവ്യ തുറന്നു പറയുന്നു
തയ്യാറാക്കുന്ന വിധം
ഗോതമ്പു നുറുക്ക് നല്ലപോലെ കഴുകുക. ഇത് 2 കപ്പ് വെള്ളം ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. ബാക്കിയുള്ള വെള്ളം ഊറ്റിക്കളയണം. സവാളയും ക്യാരറ്റും ചെറുതായി അരിയണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. കടുക് ഇതിലേക്കിട്ടു പൊട്ടിയ്ക്കണം. ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കണം. ഇത് രണ്ടു മിനിറ്റ് ഇളക്കുക. ഇതിനൊപ്പം ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്തിളക്കാം. ഇതിനു ശേഷം ഗ്രീന്‍പീസ്, ക്യാരറ്റ് എന്നിവ ചേര്‍ക്കുക. ഇവ ചേര്‍ത്ത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് ഗോതമ്പു നുറുക്കു ചേര്‍ക്കണം. ഒരു കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കണം. വെന്തുകഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് വാങ്ങാം.
Post Your Comments