KollamKeralaNattuvarthaLatest NewsNews

കെ.എസ്.ആർ.ടി.സി ബസിൽ വീ​ട്ട​മ്മ​യു​ടെ സ്വർണം കവർന്നു : ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​നി പൊലീസ് പിടിയിൽ

തി​രു​നെ​ൽ​വേ​ലി കോ​വി​ൽ​പെ​ട്ടി രാ​ജ​ഗോ​പാ​ൽ ന​ഗ​റി​ൽ മീ​നാ​ക്ഷി​യാ​ണ്​ (21) പൊലീസ് പി​ടി​യി​ലാ​യ​ത്

കൊ​ട്ടാ​ര​ക്ക​ര: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​നി അ​റ​സ്റ്റി​ൽ. തി​രു​നെ​ൽ​വേ​ലി കോ​വി​ൽ​പെ​ട്ടി രാ​ജ​ഗോ​പാ​ൽ ന​ഗ​റി​ൽ മീ​നാ​ക്ഷി​യാ​ണ്​ (21) പൊലീസ് പി​ടി​യി​ലാ​യ​ത്.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് കു​ണ്ട​റ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ അ​മ്പ​ല​ത്തും​കാ​ല ജ​ങ്ഷ​നി​ലെ​ത്തി​യപ്പോ​ഴാ​ണ്​ സം​ഭ​വം. പെ​രു​മ​ൺ പ​ന​യം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ര​ണ്ട്​ പ​വ​ൻ തൂ​ക്കം വ​രു​ന്ന ആ​ഭ​ര​ണം അ​പ​ഹ​രി​ച്ച്‌ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന്​, യാ​ത്ര​ക്കാ​ർ യു​വ​തി​യെ പി​ടി​കൂ​ടി എ​ഴുകോൺ പൊ​ലീ​സി​ന്​ ​കൈമാ​റി.

Read Also : ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായി ‘അസാനി‘ വരുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ഐ.​എ​സ്.​എ​ച്ച്.​ഒ ശി​വ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ അ​നീ​സ്, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ജ​യ​പ്ര​കാ​ശ്, എ.​എ​സ്.​ഐ അ​ജി​ത്, സീ​നി​യ​ർ സി​വി​ൽ പൊലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജ​യ, അ​മ്പി​ളി എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button