Latest NewsUAENewsInternationalGulf

പ്രധാന നഗരപാതകളിൽ ടോൾ ഏർപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ

ഷാർജ: എമിറേറ്റുകളിലെ പ്രധാന നഗരപാതകളിൽ ടോൾ ഏർപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ. ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഷാർജ അറിയിച്ചു. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ‘ദി കശ്മീർ ഫയൽസ്’ മുഴുവൻ പച്ചക്കള്ളം: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ബിജെപിയെന്ന് ഒമർ അബ്ദുള്ള

റോഡുകളിൽ ടോൾ പിരിക്കുന്നത് സംബന്ധിച്ച് ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ അടുത്തിടെ കൈക്കൊണ്ട തീരുമാനം ട്രക്കുകൾക്ക് മാത്രമായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക തീരുവ പിരിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും അധികൃതർ വ്യക്തമാക്കി. ഷാർജയിലെ ഏതാനും റോഡുകളിൽ ട്രക്കുകൾക്ക് ടോൾ നിലവിലുണ്ടെന്നും, ഏതാനും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് പ്രത്യേക എൻട്രി ഫീസ് പിരിക്കാറുണ്ടെന്നും അധികൃതർ വിശദീകരിച്ചു.

ഏഴ് ടണിലധികം ഭാരമുള്ള ട്രക്കുകൾക്ക് ഷാർജയിൽ അൽ മദം, അൽ സുബൈർ, അൽ ദൈദ് എന്നിവിടങ്ങളിൽ പ്രത്യേക ടോൾ ഗേറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: പക്ഷപാതപരമായ താൽപര്യങ്ങൾക്കുവേണ്ടിയുള്ള അധികാര ദുർവിനിയോഗം: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനെതിരെ പോപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button