ThiruvananthapuramNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​ർ ഇ​ടി​ച്ച് അപകടം : സ്കൂ​ൾ വി​ദ്യാ​ർത്ഥിനി​യടക്കം രണ്ടുപേർക്ക് പരിക്ക്

വി​ഴി​ഞ്ഞം മു​ല്ലൂ​ർ സ്വ​ദേ​ശി വി​നീ​തി​നും, വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്

വി​ഴി​ഞ്ഞം: സ്കൂ​ട്ട​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർത്ഥിനി​ക്കും സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ളി​നും പ​രി​ക്ക്. വി​ഴി​ഞ്ഞം മു​ല്ലൂ​ർ സ്വ​ദേ​ശി വി​നീ​തി​നും, വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 3.30 ഓ​ടെ വെ​ങ്ങാ​നൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തു​വ​ച്ചാണ് അ​പ​ക​ട​മുണ്ടായത്. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ൾ ​വി​ദ്യാ​ർ​ത്ഥിനി പെ​ട്ടെ​ന്ന് റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​രെ വ​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ച് കു​ട്ടി​യു​ടെ പു​റ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : രണ്ടുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ സ്കൂ​ട്ട​റി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണാ​ണ് വി​നീ​തി​ന് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button