Latest NewsUAENewsInternationalGulf

വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി: നിർദ്ദേശവുമായി അബുദാബി

അബുദാബി: അബുദാബിയിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി. 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സന്ദർശക, ടൂറിസ്റ്റ് വിസയിൽ എത്തിയവർക്കും ഈ തീരുമാനം ബാധകമാണ്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനും 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനാ ഫലം മതിയാകും.

Read Also: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അതിക്രമിച്ച് കയറി: നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു

വാക്‌സിൻ എടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻപാസുള്ളവർക്കു മാത്രമായിരുന്നു നേരത്തെ പൊതുസ്ഥലങ്ങളിലേക്കും പൊതുചടങ്ങുകളിലേക്കും പ്രവേശനം അനുവദിച്ചിരുന്നത്.. 16 വയസ്സിനു താഴെയുള്ളവർക്ക് ഇതിൽ ഇളവ് നൽകിയിട്ടുണ്ട്.

ഒരിക്കൽ പിസിആർ ടെസ്റ്റ് എടുക്കുന്ന താമസക്കാർക്ക് 14 ദിവസത്തേക്കും സന്ദർശകർക്ക് 7 ദിവസത്തേക്കുമാണ് അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് തെളിയുക. ഗ്രീൻപാസ് നിലനിർത്താൻ തുല്യകാലയളവിൽ പിസിആർ പരിശോധന നടത്തേണ്ടതാണ്. തുറസ്സായ സ്ഥലങ്ങളിൽ മാസ്‌ക് വേണ്ടെന്നാണ് നിർദ്ദേശം. എന്നാൽ, അടച്ചിട്ട മുറികളിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.

Read Also: അവർ സ്വന്തം മരക്കൊമ്പ് വെട്ടുന്നതാണ്‌: മോദിയല്ല, ഗാന്ധി കുടുംബമാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്ന് മനീഷ് തിവാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button