ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ വനം വകുപ്പ് കേസെടുത്തു. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് വകുപ്പ് കേസ് എടുത്തത്. വിരമിച്ച രണ്ട് എസ്ഐമാർ അടക്കം നാല് പേർക്കെതിരെയാണ് വകുപ്പ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഇവരെ കടത്തിവിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെയും നടപടി ഉണ്ടായേക്കും. അതീവ സുരക്ഷാ പ്രാധാന്യമുള്ള അണക്കെട്ടിലേക്ക് പുറത്തുനിന്ന് വന്നവർ കയറിയതിലാണ് നടപടി. തേക്കടിയിൽ നിന്നും ഇവർ ബോട്ടിലാണ് അണക്കെട്ടിലേക്ക് പോയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട് ജലസേചന വകുപ്പിന്റെ ബോട്ടിൽ കുമളി സ്വദേശികളായ നാല് പേർ അണക്കെട്ടിൽ എത്തിയത്. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് ഇവർ അനധികൃതമായി അണക്കെട്ടിൽ എത്തിയത്.
ഇവരെ കേരള പൊലീസ് പരിശോധിക്കാതെ കടത്തി വിടുകയായിരുന്നു. പൊലീസ് ഇവരുടെ പേര് വിവരങ്ങൾ ജി.ടി രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല. ഇത് ഗുരുതര വീഴ്ചയാണെന്ന് മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി. സുരക്ഷാവീഴ്ച സംബന്ധിച്ച് ഡിവൈഎസ്പി ഉടൻ തന്നെ എസ്പിക്ക് റിപ്പോർട്ട് നൽകും.
Post Your Comments