കുവൈത്ത് സിറ്റി: വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് കുവൈത്ത്. 2022 മാർച്ച് 20 മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also: വിദ്യാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും: തീരുമാനവുമായി ഖത്തർ
വിസ ലഭിക്കുന്ന നടപടി ക്രമങ്ങൾ സുഗമമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും കൃത്യമായി ഹാജരാക്കാൻ അധികൃതർ അപേക്ഷകർക്ക് നിർദ്ദേശം നൽകി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡിപ്പാർട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 20 മുതൽ 3 മാസത്തെ കാലാവധിയുള്ള വിസിറ്റ് വിസകളാണ് കുവൈത്ത് അനുവദിക്കുന്നത്.
Post Your Comments