ബംഗളൂരു: ഹിജാബ് വിധിക്കെതിരെ കര്‍ണാടകയില്‍ സംഘടിത നീക്കം നടത്തുന്നതായി സൂചന. വിഷയത്തില്‍, കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടും മതമൗലിക വാദികള്‍ അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഉഡുപ്പിയില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ചുവരില്‍, ഹിജാബ് വിധിയ്ക്കെതിരെ പ്രത്യക്ഷപ്പെട്ട എഴുത്തുകള്‍ ഇതുമായി ബന്ധപ്പെട്ട സൂചനകളാണ് നല്‍കുന്നത്.
മാല്പ്പേയിലാണ്, ഹിജാബ് വിധിയ്ക്കെതിരെ എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ഹിജാബ് ഞങ്ങളുടെ അവകാശം ആണെന്നും, ഹിജാബിനായി സംഘടിക്കണമെന്നുമാണ് ചുവരെഴുത്തുകളില്‍ ഉള്ളത്. രാവിലെ പ്രദേശവാസികളാണ് ആളൊഴിഞ്ഞ കെട്ടിടത്തിന് ചുവരില്‍ ഇത്തരം എഴുത്തുകള്‍ കണ്ടത്. ഉടനെ, വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍, പ്രദേശത്ത് സുരക്ഷ ശക്തമാക്കി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ്, വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്ലാം മതത്തില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ആയിരുന്നു ഉത്തരവ്.
Post Your Comments