KeralaLatest News

ജനകീയ ഹോട്ടലുകാരുടെ കിണറ്റില്‍ രാസവസ്തു കലക്കിയ ഹോട്ടലുടമ അറസ്റ്റില്‍: കാരണം കേട്ട് അമ്പരന്ന് പോലീസ്

ഹോട്ടല്‍ ജീവനക്കാര്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിലും കമ്പളക്കാട് പോലീസിലും പരാതി നല്‍കിയിരുന്നു.

കൽപറ്റ: വെണ്ണിയോട് ടൗണിലെ കുടുംബശ്രീയുടെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ രാസവസ്തു കലര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. ജനകീയ ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മുട്ടിയെയാണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയതത്. ഇക്കഴിഞ്ഞ, ബുധനാഴ്ച രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളം പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞുപൊങ്ങുകയും സോപ്പ്‌പൊടിയുടെ മണം വെള്ളത്തില്‍ അനുഭവപ്പെടുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന്, ഹോട്ടല്‍ ജീവനക്കാര്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിലും കമ്പളക്കാട് പോലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, സോപ്പ്‌പൊടിയാണ് കിണറ്റില്‍ കലര്‍ത്തിയതെന്നും കണ്ടെത്തുകയുമായിരുന്നു. വിഷയത്തില്‍, കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്. ഇയാൾ സ്ഥിരമായി വെള്ളമെടുക്കുന്ന കിണറ്റിൽ നിന്നും വെള്ളമെടുക്കരുതെന്ന് പഞ്ചായത്ത് നിർദ്ദേശിച്ചതായാണ് വിവരം.

സോപ്പ്‌പൊടിയാണ് കിണറ്റില്‍ കലര്‍ത്തിയതെന്ന് പൊലീസിനോട് സമ്മതിച്ച മമ്മൂട്ടിയെ വെണ്ണിയോട് എത്തിച്ച് തെളിവെടുത്തു. കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ മമ്മൂട്ടിയുടെ ഹോട്ടലിന്റെ അടുത്ത് പ്രവര്‍ത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ്, ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പ്‌പൊടി കലര്‍ത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴിനല്‍കി.

എന്നാൽ, വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയക്കുമെന്നും, അതില്‍ കീടനാശിനിയോ മറ്റോ വെള്ളത്തില്‍ കലര്‍ത്തിയതായി കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് കമ്പളക്കാട് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button