ശരീര ഭാരം കുറയ്ക്കാന്‍ ചെറുതേനാണ് നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ ചെറുതേനിലുണ്ട്. ചെറുതേന്‍ ഉണ്ടാക്കുന്ന തേനീച്ച പൂക്കളില്‍ നിന്നു മാത്രമേ തേന്‍ ശേഖരിക്കുന്നുള്ളൂ. പൂക്കളുടെ അകത്ത് ഒട്ടേറെ അമോമാറ്റിക് മെഡിസിനല്‍ സംയുക്തങ്ങളുണ്ട്.
➤ കരള്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്ധനമായി തേന്‍ പ്രവര്‍ത്തിക്കും. ഈ ഗ്ലൂക്കോസ് തലച്ചോറിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുകയും കൊഴുപ്പ് ദഹിപ്പിക്കുന്നതിനുള്ള ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്യും.
➤ തേന്‍ ഒരിക്കലും ചൂടാക്കുകയോ തിളച്ച വെള്ളത്തിലോ പാലിലോ ഒഴിക്കുകയോ ചെയ്യരുത്. തേന്‍ ചൂടായാല്‍ അത് ശരീരത്തിലെത്തുമ്പോള്‍ വിഷമാകും. പാലില്‍ തേന്‍ ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാല് നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച് കുടിക്കാം.
➤ തേന്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇതിനു സാധിക്കാത്തവര്‍ക്ക് രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാം. തേനിനൊപ്പം ആഹാരക്രമം കൂടി ആരോഗ്യകരമായി ചിട്ടപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
➤ ഒരുസ്പൂണ്‍ തേനും ഒരുസ്പൂണ്‍ ഇഞ്ചി നീരും അര നാരങ്ങയുടെ നീരും ചേര്‍ത്തു കുടിക്കുന്നതും ആരോഗ്യത്തിനും വയറിനും നല്ലതാണ്.
➤ ഒരു ഗ്ലാസ് വെള്ളത്തില്‍ 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും അതിരാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. തേനിലെ ഫാറ്റ് സോല്യുബിള്‍ എന്‍സൈമുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയും.
➤ തിളപ്പിച്ചാറിയ ഒരു ഗ്ലാസ് പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം
➤ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ കറുവാപ്പട്ട ഇടുക. 10 മിനിറ്റിനു ശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിക്കാം.
Read Also:- പുതിയ സീസണില്‍ കോഹ്ലി അപകടകാരിയായി മാറും: മുന്നറിയിപ്പുമായി മാക്സ്വെല്
➤ തേന്‍ രക്താതിസമ്മര്‍ദം കുറയ്ക്കുന്നതുകൊണ്ട് രക്തസമ്മര്‍ദം കുറഞ്ഞവര്‍ തേന്‍ ഉപയോഗം കുറയ്ക്കണം.
Post Your Comments