
അഹമ്മദാബാദ്: കുട്ടികളില്‍ തങ്ങൾ ഒരു രാജ്യമാണെന്ന ഏകത്വം വളർത്തിയെടുക്കാൻ ഏകീകൃത ഡ്രസ് കോഡ് സഹായകരമാണെന്ന് ആർ.എസ്.എസ്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദേശവുമായി ആർ.എസ്.എസ് രംഗത്തെത്തുന്നത്.
സംഘപരിവാറിന്റെ തന്നെ പോഷക സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച്, ഗുജറാത്തിലെ നർമ്മദ ജില്ലയിലെ എക്താ നഗറില്‍ സംഘടിപ്പിച്ച യോഗത്തില്‍ വെച്ചാണ് ആർ.എസ്.എസ് ദേശീയ നിര്‍വാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാർ ഈ ആശയം പങ്കുവെച്ചത്. കുട്ടികളില്‍ ഏകത്വം എന്ന വികാരം ഉണർത്താൻ പൊതുവായ ഒരു ഡ്രസ് കോഡ് വേണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
‘പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാനും, രാജ്യത്തിന്റെ ഐക്യം തകർക്കാനുമാണ് ചിലർ ഹിജാബ് നിരോധനത്തെ വിവാദമാക്കിയത്. അവര്‍ പെണ്‍കുട്ടികളുടെ ഭാവിയെ വെച്ചാണ് കളിച്ചത്. നമ്മള്‍ അവസരത്തിന് അനുസരിച്ചാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. വീട്ടുജോലികള്‍ ചെയ്യാൻ അതിന് യോജിക്കുന്ന തരത്തിലെ വസ്ത്രം നമ്മൾ ഉപയോഗിക്കും. മാര്‍ക്കറ്റിലേക്കോ ഓഫീസിലേക്കോ പോകുന്നതിന് വേറെ വസ്ത്രമാണ് ചേരുക. സാഹചര്യങ്ങൾക്ക് അനുയോജ്യമായ വസ്ത്രമാണ് എപ്പോഴും നാം ധരിക്കുക’ ഇന്ദ്രേഷ് കുമാർ വ്യക്തമാക്കി.
Post Your Comments