UAELatest NewsNewsInternationalGulf

മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കം കുറിച്ച് അബുദാബി

അബുദാബി: മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കം കുറിച്ച് അബുദാബി. യുഎഇയുടെ സമുദ്ര പൈതൃകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹെറിറ്റേജ് ഫെസ്റ്റിവൽ നടപ്പാക്കുന്നത്. കോർണിഷിലെ അൽബഹറിൽ വെച്ചാണ് ഹെറിറ്റേജ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. 10 ദിവസം ഫെസ്റ്റിവൽ നടക്കും.

Read Also: ജോലി കൊടുത്തപ്പോൾ റിൻസിയോട് പ്രണയം: ശല്യം കൂടിയതോടെ യുവതി ഭർത്താവിനോട് പരാതി പറഞ്ഞത് വൈരാഗ്യം കൂട്ടി

ശിൽപ്പശാല, കരകൗശല പ്രദർശനം, ഭക്ഷ്യമേള, പരമ്പരാഗത വിപണി തുടങ്ങിയവ ഫെസ്റ്റിവലിന്റെ ആകർഷണങ്ങളാണ്. അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പാണ് ഉത്സവം സംഘടിപ്പിക്കുന്നത്. മുതിർന്നവർക്ക് 30 ദിർഹവും 5 മുതൽ 12 വയസ്സു വരെയുള്ളവർക്ക് 15 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ദിവസേന വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.

Read Also: കെ റെയിൽ: ഭരണകൂടത്തിന്റെ കൈയേറ്റം ചെറുക്കാൻ പറ്റാത്തത് പ്രതിപക്ഷത്തിന്റെ കഴിവുകേടാണെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button