![](/wp-content/uploads/2022/01/vd-2.jpg)
തിരുവനന്തപുരം: കെ റയിൽ പദ്ധതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്. നടപ്പാക്കാത്ത പദ്ധതികളും കോടികളുടെ ബാധ്യതകളുമാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതെതെന്ന് അദ്ദേഹം പറഞ്ഞു.
Also Read:ഇസ്രായേലില്‍ കോവിഡിന്‍റെ പുതിയ വകഭേദം: രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു
‘കിഫ്ബിയിലൂടെ അഞ്ചുവര്‍ഷംകൊണ്ട് 50,000 കോടിരൂപയുടെ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നിട്ട്, 70,762 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. 4429 കോടിരൂപയുടെ പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്. ഇതിന് മോട്ടോര്‍വാഹന നികുതിയില്‍നിന്ന് സെസ് ചുമത്തി 5882 കോടി രൂപ കിഫ്ബിക്ക് നല്‍കി. പിന്നെ എന്തിനാണ് മസാലബോണ്ടിലൂടെയും മറ്റും കോടികളുടെ വാങ്ങുന്നത്’,അദ്ദേഹം പറഞ്ഞു
‘കോവിഡ് മൂന്നാംതരംഗം നേഎം.എല്‍.എ.മാരുടെ ഫണ്ടില്‍നിന്ന് 564 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. ചെലവഴിച്ചത് 36.20 കോടി. ബാക്കി പണം എം.എല്‍.എ.ഫണ്ടിലേക്ക് തിരികെ നല്‍കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന്റീബില്‍ഡ് കേരളയ്ക്ക് 1830 കോടി വകയിരുത്തിയിട്ട് ചെലവഴിച്ചത് 388.13 കോടി രൂപ മാത്രമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ചെലവായത് 68.01 ശതമാനം മാത്രവും’, പ്രതിപക്ഷ നെഗവ് വ്യക്തമാക്കി.
‘തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മാര്‍ച്ച് 15 വരെ ചെലവഴിച്ചത് 69.25 ശതമാനവും. സര്‍ക്കാര്‍ പദ്ധതികളുടെ സാmbeത്തിക പരിശോധന ധനവകുപ്പ് നടത്തുന്നില്ല. കെ-റെയില്‍ പദ്ധതി ഒരുഘട്ടത്തിലും ധനവകുപ്പ് പരിശോധിച്ചിട്ടില്ല. സര്‍ക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ പദ്ധതികള്‍ നടപ്പാകുന്നുണ്ടോയെന്നു പരിശോധിക്കാന്‍ സമിതിയുണ്ടാക്കണമെന്നും സതീശന്‍ പറഞ്ഞു.
Post Your Comments