Latest NewsKeralaCinemaNattuvarthaNewsEntertainment

ചില മേഖലകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു, സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷയ്ക്ക് നിയമ നിർമ്മാണം: സജി ചെറിയാൻ

തിരുവനന്തപുരം: ചില മേഖലകളില്‍ സ്ത്രീകള്‍ ഇപ്പോഴും നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. അത്തരത്തിൽ ഒരു മേഖലയാണ് സിനിമയെന്നും, സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷയ്ക്ക് നിയമ നിർമ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ധനസഹായത്തിന് എത്ര അപേക്ഷകൾ ലഭിച്ചു, അനുവദിച്ചത് എത്ര? വിചിത്ര മറുപടി

‘സിനിമാ രംഗത്തെ സ്ത്രീ സംരക്ഷണത്തിനു സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബോധവത്കരണത്തിനായി ‘സമം’ എന്ന പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ട്. ചില മേഖലകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നത് സങ്കടകരമാണ്. ഇക്കാര്യത്തില്‍ കര്‍ശന നിലപാടു സ്വീകരിക്കാന്‍തന്നെയാണു തീരുമാനം. ഇതിന്റെ ഭാഗമായാണു പ്രത്യേക നിയമ നിര്‍മാണത്തിനു നടപടിയെടുക്കുന്നത്. വരുന്ന ഒന്നോ രണ്ടോ നിയമസഭാ സമ്മേളനങ്ങളില്‍ ഇതു യാഥാര്‍ഥ്യമാകും. സ്ത്രീയും പുരുഷനും ഒരുപോലെയാണെന്ന ബോധ്യം സമൂഹത്തില്‍ സൃഷ്ടിക്കും’, മന്ത്രി അറിയിച്ചു.

‘സിനിമ – സാംസ്‌കാരിക രംഗത്തെ കലാകാരന്‍മാരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ സംരക്ഷണ കേന്ദ്രം നിര്‍മിക്കും. ഇത് കൂടാതെ തന്നെ 150 കോടി മുടക്കി ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണം ഉടന്‍ ആരംഭിക്കും. ഇതു പൂര്‍ത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ഷൂട്ടിങ് കേന്ദ്രമായി ഇവിടം മാറും. ഇതു കേരളത്തിന്റെ സിനിമ മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കും. ഷൂട്ടിങിനും സിനിമ വ്യവസായത്തിനും കരുത്തേകുന്ന സിനിമ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. സിനിമ വ്യവസായത്തില്‍ ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു കൂടുതല്‍ തിയേറ്ററുകള്‍ നിര്‍മിക്കും. നിലവില്‍ 17 തിയേറ്ററുകളാണുള്ളത്. ഇത് 50 ആക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button