IdukkiNattuvarthaLatest NewsKeralaNews

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : പ്ര​തി അ​റ​സ്റ്റി​ലാ​കു​ന്ന​തി​ന് മുമ്പ് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു

നെ​റ്റി​ത്തൊ​ഴു മ​ണി​യ​ൻ​പ്പെ​ട്ടി സ​ത്യ​വി​ലാ​സം പ​വ​ൻ​രാ​ജി​ന്‍റെ മ​ക​ൻ രാ​ജ്കു​മാ​റി​നെ (17) കൊ​ല​പ്പെ​ടു​ത്തി​യ മ​ണി​യ​ൻ​പെ​ട്ടി കോ​ള​നി​യി​ലെ പ്ര​വീ​ണ്‍ കു​മാ​റാ​ണ് (23) കൈ​ഞ​രമ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്

ക​ട്ട​പ്പ​ന: മ​ദ്യ​ത്തി​ൽ വി​ഷം ചേർത്തുന​ൽ​കി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​ക്ക​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. നെ​റ്റി​ത്തൊ​ഴു മ​ണി​യ​ൻ​പ്പെ​ട്ടി സ​ത്യ​വി​ലാ​സം പ​വ​ൻ​രാ​ജി​ന്‍റെ മ​ക​ൻ രാ​ജ്കു​മാ​റി​നെ (17) കൊ​ല​പ്പെ​ടു​ത്തി​യ മ​ണി​യ​ൻ​പെ​ട്ടി കോ​ള​നി​യി​ലെ പ്ര​വീ​ണ്‍ കു​മാ​റാ​ണ് (23) കൈ​ഞ​രമ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

പി​ടി​ക്ക​പ്പെ​ടു​മോ​യെ​ന്ന ഭ​യ​ത്താ​ലാ​ണ് ഇ​യാ​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. രാ​ജ്കു​മാ​റി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പ്ര​വീ​ണി​നെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ ഇയാളുടെ കൈ​ത്ത​ണ്ട​യി​ൽ തു​ണി വ​ച്ചു​കെ​ട്ടി​യി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, പ്ര​തി​യെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇയാളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ബലാത്സംഗവും കൊലയും: 24 മണിക്കൂറിനിടെ പൊലീസ് വെടിവയ്പിൽ ഒരു ബലാത്സംഗക്കേസ് പ്രതി കൂടി കൊല്ലപ്പെട്ടു

രാ​ജ്കു​മാ​ർ ത​ന്‍റെ സ​ഹോ​ദ​രി​യോ​ട് ഒ​രു​മാ​സം മു​ൻ​പ് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ എ​ത്തി​ച്ച​ത് എ​ന്നാ​ണ് പ്ര​തി പൊ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി. മ​ണി​യ​ൻ​പെ​ട്ടി​യി​ലെ ത​മി​ഴ്നാ​ട് അ​ധീ​ന​ത​യി​ലു​ള്ള വ​ന​ത്തി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ദ്യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യാ​ണ് പ്ര​വീ​ണ്‍ രാ​ജ്കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തെ​ളി​വെ​ടുപ്പിന് ​ശേ​ഷം പ്രതിയെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button