Latest NewsIndiaInternational

ശ്രീലങ്കയിൽ ജനങ്ങൾക്ക് നൽകാൻ അരിപോലുമില്ല, ജനം തെരുവിൽ, സാമ്പത്തികമായി വൻ തകർച്ച: അടിയന്തിര സഹായവുമായി ഇന്ത്യ

ശ്രീലങ്കൻ റുപ്പിയുടെ വില ഡോളറിനെതിരെ 265 ലേക്കാണ് താഴോട്ട് വീണിരിക്കുന്നത്.

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കലാപത്തിലേക്ക്. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ഇതോടെ, ജനം തെരുവിലിറങ്ങി. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് കണക്ക്. ശ്രീലങ്കൻ റുപ്പിയുടെ വില ഡോളറിനെതിരെ 265 ലേക്കാണ് താഴോട്ട് വീണിരിക്കുന്നത്. അരി കിലോയ്ക്ക് 448 ലങ്കൻ രൂപയും, പാൽ ലിറ്ററിന് 263യുമാണ് ഇപ്പോൾ. ദുരിതം ഇരട്ടിയാക്കി ദിവസം ഏഴര മണിക്കൂർ പവർകട്ടും ഉണ്ട്.

ഇതിനിടെ, ഭക്ഷ്യ പ്രതിസന്ധിയും ഊർജ്ജ പ്രതിസന്ധിയും പരിഹരിക്കാൻ ഇന്ത്യയുടെ അടിയന്തിര സഹായം ലങ്ക ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്പത്തികമായ പ്രതിസന്ധി പരിഹരിക്കാൻ മാത്രം 7000 കോടി വായ്പയായി നൽകാനാണ് തീരുമാനം. അതേസമയം, ലങ്കയിൽ പാചക വാതക വിലയും വൻതോതിൽ വർദ്ധിച്ചു.

read also: കാണ്ഡഹാർ ഹൈജാക്ക്: സഹൂർ മിസ്‌ത്രിക്ക് പിന്നാലെ റാഞ്ചികളുടെ തലവൻ സഫറുള്ള ജമാലിയും അജ്ഞാതരാൽ കൊല്ലപ്പെട്ടു

കടുത്ത സാമ്പത്തിക പ്രതിസന്ധി പൊതുവിതരണ സമ്പ്രദായത്തെ തകർത്തിട്ട് മാസങ്ങളായി. കടകൾക്ക് മുന്നിൽ സൈന്യത്തെ കാവൽ നിർത്തിയാണ് കച്ചവടം നടക്കുന്നത്. ജനങ്ങൾ ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുകയാണ്. പ്രസിഡന്റ് ഗോതാബയ രജപക്‌സേയും, പ്രധാനമന്ത്രി മഹിന്ദ രജപക്‌സേയും, ധനകാര്യമന്ത്രി ബാസിൽ രജപക്‌സേയും ചേർന്ന് രാജ്യത്തെ കട്ടുമുടിച്ചുവെന്ന ശക്തമായ ആരോപണമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button