ജനീവ: ലോക രാജ്യങ്ങളില്‍ വീണ്ടും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എപ്പിഡിമിയോളജിസ്റ്റ് മരിയ വാന്‍ ഖേര്‍കോവെയാണ്, ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ, കൊവിഡിന്റെ ടെക്നിക്കല്‍ ലീഡ് ആണ് മരിയ വാന്‍ ഖേര്‍കോവെ. കുറച്ച് ആഴ്ചകളായി കൊവിഡ് കേസുകള്‍ കുറയുകയാണെന്നും, ഇപ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് കാണുന്നതെന്നും അവര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
വലിയ തോതില്‍ കൊവിഡ് വാക്സിനേഷന്‍ നടത്തിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയ പ്രദേശങ്ങളില്‍ കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.
ആളുകളിലേക്ക് പെട്ടെന്ന് പടരുന്ന ഒമിക്രോണ്‍ ബിഎ1, ബിഎ2 ആണ് കൊവിഡിലെ തന്നെ ശക്തമായ നിലവിലുള്ള വേരിയന്റ് എന്നും മരിയ പറയുന്നു. രോഗം ബാധിച്ചുള്ള മരണനിരക്ക് ഇന്നും കൂടുതലാണെന്നും അവര്‍ വ്യക്തമാക്കി. മാര്‍ച്ച് ഏഴ് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ കൊവിഡ് കേസുകളില്‍ എട്ട് ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നും ജനുവരി മാസത്തില്‍ കുറഞ്ഞു നിന്ന കൊവിഡ് കണക്കുകളില്‍ വന്ന വര്‍ധനവാണിതെന്നും മരിയ പറയുന്നു.
Post Your Comments