ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

അഴിമതി വിരുദ്ധ ഹെല്‍പ്പ്ലൈനിൽ ഞാൻ ഉണ്ടാകും’: പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍

ചണ്ഡീഗഡ് : പഞ്ചാബില്‍ അഴിമതി വിരുദ്ധ ഹെല്‍പ്പ്ലൈന്‍ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. താന്‍ തന്നെയാണ് അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കൈകാര്യം ചെയ്യുന്നതെന്നും സ്വാതന്ത്ര സമരസേനാനി ഭഗത് സിങിന്റെ ജന്മദിനമായ മാര്‍ച്ച് 23 ന് നമ്പര്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളോട് ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ എനിക്ക് ഓഡിയോ, വീഡിയോ എന്നിവ വഴി പരാതി നല്‍കാം’ മന്‍ ട്വീറ്ററില്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ താന്‍ ഇതുവഴി ഭീഷണിപ്പെടുത്തുകയല്ലെന്നും 99 ശതമാനം ആളുകളും ശുദ്ധരാണ്. എന്നാല്‍, ഒരു ശതമാനം പേര്‍ അഴിമതിക്കാരാണ്. അവരാണ് സംവിധാനത്തെ ദുഷിപ്പിക്കുന്നതെന്നും മന്‍ ചൂണ്ടിക്കാട്ടി. ആം ആദ്മി പാര്‍ട്ടിക്ക് മാത്രമാണ് സംവിധാനത്തെ അഴിമതിമുക്തമാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button